അമ്പലപ്പുഴ: വിഷക്കായ കഴിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിലായിരുന്ന മധ്യവയസ്കനെ ആശുപത്രി ശൗചാലയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങന്നൂര്‍ ബുധനൂര്‍ വാസവന്‍ മീത്തില്‍ വാസുദേവന്റെ മകന്‍ സുരേഷ് കുമാര്‍(49)നെയാണ് ശൗചാലയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞദിവസം രാത്രി 11.30ഓടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ സുരേഷ് കുമാറിനെ ഡിസ്ചാര്‍ജ് ചെയ്തായിരുന്നു. മരുന്നുകളും മറ്റും വാങ്ങു വാനായി പുറത്തേക്കു പോയ ഭാര്യ തിരിച്ചെത്തിയപ്പോള്‍ ഇയാളെ വാര്‍ ഡില്‍ കാണാനില്ല.
തുടര്‍ന്ന് എയ്ഡ് പോസ്റ്റ് പോലീസില്‍ പരാതി നല്‍ കുകയും ആശുപത്രി മുഴുവന്‍ അന്വേഷിക്കുകയും ചെയ്തിട്ടും സുരേഷ് കുമാറിനെ കണ്ടെത്താനായില്ല. രാത്രി 11.30ഓടെ ശൗചാലയം വൃത്തിയാക്കുവാ നെത്തിയ ജീവനക്കാരി ഏറെ നേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് മറ്റു ജീവനക്കാരെയും എയ്ഡ് പോസ്റ്റ് ജീവനക്കാരെയും വിളിച്ച് ബലമായി വാതില്‍ തുറന്നപ്പോള്‍ കൈത്തണ്ട മുറിച്ച് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ സുരേഷ് കുമാര്‍ കിടക്കുന്നതാണ് കണ്ടത്. മോര്‍ച്ചറിയിലേക്കു മാറ്റിയ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.