മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സ്കാനിംഗ് സെന്റര്‍ പണിമുടക്കി; രോഗികള്‍ ദുരിതത്തില്‍; അത്യാഹിത വിഭാഗത്തിലെ സ്കാനിംഗ് സെന്റര്‍ പ്രവര്‍ത്തനക്ഷമമായിട്ട് ഒരുവര്‍ഷം

ktm-medicalcollegeഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സ്കാനിംഗ് സെന്റര്‍ ഇന്നലെ ഉച്ചകഴിഞ്ഞ് പ്രവര്‍ത്തിക്കാതിരുന്നത് രോഗികളെ ദുരിതത്തിലാക്കി.  അത്യാഹിതവിഭാഗത്തിലും വാര്‍ഡുകളിലും ചികിത്സയിലുണ്ടായിരുന്ന നിരവധി രോഗികള്‍ എക്‌സറെ എടുക്കുന്നതിനു വന്‍ തുകകൊടുത്തു സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വന്നു. മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിനു സമീപമുള്ള എക്‌സറെ യൂണിറ്റ് പ്രവര്‍ത്തനരഹിതമായിട്ടു ഒരു വര്‍ഷമായി.

നിലവില്‍ 11-ാം വാര്‍ഡിനു താഴെയുള്ള എക്‌സറെ യൂണിറ്റിലാണ് രോഗികള്‍ എക്‌സ്‌റെ എടുക്കുന്നതിനായി സമീപിക്കുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് ഇതും അടച്ചുപൂട്ടിയതോടെ രോഗികള്‍ വലഞ്ഞു. അത്യാഹത വിഭാഗത്തിലെ എക്‌സ്‌റെ യൂണിറ്റ് പ്രവര്‍ത്തന രഹിതമായിട്ടു ഒരു വര്‍ഷം പിന്നിട്ടിട്ടും തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ആശുപത്രി അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനാല്‍ വലിയ പ്രതിഷേധം രോഗികള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.

നിലവിലുള്ള എക്‌സ്‌റെ യൂണിറ്റില്‍ എല്ലാസമയത്തും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ സ്കാനിംഗിന് സിടി സ്കാനിംഗിലും എത്തിയ രോഗികളെ ജീവനക്കാര്‍ ഇല്ലാത്തതിന്റെ പേരില്‍ പറഞ്ഞുവിട്ടതായും രോഗികള്‍ ആരോപിച്ചു.

Related posts