മേയ് 16ന് എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും പതിനാറടിയന്തിരം: തുഷാര്‍ വെള്ളാപ്പള്ളി

kkd-thusharകോഴിക്കോട്: തെരഞ്ഞെടുപ്പ് തീയതിയായ മേയ് 16 എല്‍ഡിഎഫ്, യുഡിഎഫ് കക്ഷികളുടെ പതിനാറടിയന്തിരമായിരിക്കുമെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. കോഴിക്കോട്ട് എന്‍ഡിഎ നോര്‍ത്ത് മണ്ഡലം തെരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പരവൂര്‍ വെടിക്കെട്ട് ദുരന്തസ്ഥലം പ്രധാനമന്ത്രി സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് ഇപ്പോഴുയരുന്ന വിവാദങ്ങള്‍ അനാവശ്യമാണെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു. കണ്‍വന്‍ഷന്‍ കേന്ദ്രമന്ത്രി ജഗത് പ്രകാശ് നദ്ദ ഉദ്ഘാടനം ചെയ്തു.

Related posts