തിരുവനന്തപുരം: ഹെല്‍മറ്റ് ഉപയോഗിക്കാത്തവരെ പിടി കൂടാന്‍ മോട്ടോര്‍ വാഹനവകുപ്പ് നടപടികള്‍ കര്‍ശനമാക്കിയപ്പോള്‍ ടെന്‍ഷന്‍ മുഴുവന്‍ ന്യൂജനറേഷനാണ്. ആയിരങ്ങള്‍ മുടക്കിയാണ് മുടിയില്‍ സ്‌പൈക്ക് ചെയ്യുന്ന തുള്‍പ്പെടെയുള്ള “പണി’ കള്‍ നടത്തുന്നത്. ഹെല്‍മറ്റ് വച്ചാല്‍ ഈ കലാപരിപാടികള്‍ ആരും കാണുകയില്ലെന്ന് തന്നെയല്ല, ചെയ്ത പണി വെറുതെയുമാ വും.
ഹെല്‍മറ്റ് ഇല്ലാത്തതിന്റെ പേരി ല്‍ പിടിവീണാല്‍ നൂറുരൂപ കൊടുത്ത് രക്ഷപ്പെടാമെന്ന വഴിയും മോട്ടോര്‍ വകുപ്പിന്റെ കര്‍ശന നടപടികളോടെ അവ സാനിക്കുകയാണ്. കാരണം പെട്രോള്‍ അടിക്കാതെ ബൈക്ക് പോകില്ലല്ലോ. ഇനി എവിടുന്നെ ങ്കിലും നൂറു രൂപയ്ക്ക് പെട്രോള്‍ അടിക്കാമെന്ന് വിചാരിച്ചാല്‍ ഹെല്‍മറ്റില്ലാതെ പമ്പുകാര്‍ ആരും പെട്രോള്‍ നല്‍കുകയുമി ല്ല. ഈ ആശങ്കയോടെയാണ് ന്യൂജനറേഷന്‍ അടക്കമുള്ള ഇരുചക്രവാഹന യാത്രക്കാര്‍ ഇന്നലെ രാവിലെ പെട്രോള്‍ പമ്പുകളില്‍ എത്തിയത്.
മോട്ടോര്‍വാഹന ഉദ്യോഗ സ്ഥര്‍ ആരെങ്കിലും പമ്പിലുണ്ടോ എന്നറിയാന്‍ ഹെല്‍മറ്റില്ലാത്ത ഫ്രീക്കന്‍മാര്‍ പമ്പിനു മുന്നിലൂ ടെ തലങ്ങും വില ങ്ങും പോയി. പമ്പ് ജീവനക്കാ രല്ലാതെ വേറെ ആരുമില്ലെന്ന് മനസിലായപ്പോള്‍ കള്ളച്ചിരിയോടെ വന്നു വരിയില്‍ നിന്നു. ആദ്യ ദിവസം പെറ്റി അടിക്കില്ലെന്നും ഉപദേശം മാത്രമേ കാണൂ എന്നും അറിഞ്ഞതോടെ അല്‍പ്പ സ്വല്‍പ്പം ധൈര്യവുമായി. എന്നാലും പമ്പിലെ ചേച്ചിയും ചേട്ടനും സാറന്മാര്‍ വന്നു പോയതും അവര്‍ പറഞ്ഞ കാര്യങ്ങളും പെട്രോളടിക്കു ന്നതിനിടയില്‍ ചുരുക്കി പറഞ്ഞതോടെ, സംഭവം ക്ലിക്കാണല്ലോടാ..സീന്‍ കോണ്‍ട്ര ആകാതിരു ന്നത് ഭാഗ്യമെന്നു പറഞ്ഞാണ് മടങ്ങിയത്.
ഹെല്‍മെറ്റ് ധരിക്കാത്തവര്‍ക്ക് പെട്രോള്‍ നിഷേധിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലുള്ളതിനു പുറമെ തിരുവനന്തപുരം നഗരസഭാ പരിധിയിലും മോട്ടോര്‍ വാഹന വകുപ്പ് ബോധവല്‍ക്കരണ കാമ്പയിന്‍ നടത്തിയത്. 33 മോട്ടോര്‍ വാഹന ഉദ്യോഗസ്ഥന്മാരടങ്ങുന്ന എട്ടു സ്ക്വഡുകളാണ് ഹെല്‍മെറ്റ് വയ്ക്കാത്ത വരെ പിടികൂടി ഉപദേശിക്കാന്‍ വിവിധ സമയങ്ങ ളില്‍ തലസ്ഥാനത്തെ വിവിധ പെട്രോള്‍ പമ്പു കള്‍ക്കു മുന്നില്‍ കാത്തുനിന്നത്.
ഹെല്‍മെറ്റ് വയ്ക്കാതെ എത്തിയവരെ പിടിച്ചു നിര്‍ത്തി ഉപദേശം നല്‍കുകയും സുരക്ഷയെക്കു റിച്ച് ബോധവാന്മാരാക്കുകയും ചെയ്ത ഉദ്യോഗ സ്ഥര്‍ സുരക്ഷ സംബന്ധിച്ച ലഘുലേഖകളും ഇവര്‍ക്കു നല്‍കി. ഒപ്പം അടുത്ത തവണ ഹെല്‍ മെറ്റില്ലാതെ പെട്രോള്‍ അടിക്കാന്‍ വന്നാല്‍ പെറ്റി കിട്ടിയിരിക്കുമെന്നു കട്ടായം പറയുകയും ചെയ് തു.
തലസ്ഥാനത്ത് ബേക്കറി ജംഗ്ഷനിലെ പമ്പി ല്‍നിന്ന് രാവിലെ ഒന്‍പത് മണിക്കായിരുന്നു പദ്ധതിക്കു തുടക്കമിട്ടത്. ജോയിന്റ് ട്രാന്‍സ്‌പോ ര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത് പരിപാടിയു ടെ ഉദ്ഘാടനം നിര്‍വഹിച്ചു.
രാവിലെ ഒന്‍പതു മുതല്‍ ഇവിടെ ഹെല്‍മെറ്റ് ധരിക്കാതെ എത്തിയവരെയെല്ലാം ഉദ്യോഗസ്ഥര്‍ ഉപദേശിച്ചു. ഹെല്‍മെറ്റ് ധരിക്കാതിരുന്നാല്‍ സംഭവിക്കാനിടയുള്ള അപകടങ്ങളെ കുറിച്ചും വിശദമായി തന്നെ പറഞ്ഞു. ഉച്ചയ്ക്ക് 12 വരെ ഇവിടെ ചിലവഴിച്ച ഉദ്യോഗസ്ഥ സംഘം അതിനു ശേഷം അടുത്ത പമ്പുകളിലേക്കു നീങ്ങി. അതേ സമയം ചില പമ്പുകളില്‍ ഉദ്യോഗസ്ഥര്‍ എത്തി യില്ലെന്ന് ജീവനക്കാര്‍ പറയുന്നു. സംഭവം തമാശയായി കണ്ട് ഹെല്‍മെറ്റ് വയ്ക്കാതെ വണ്ടിയുമായി ഇറങ്ങുന്നവര്‍ ജാഗ്ര തൈ.. 14-ാം തീയതി കഴിഞ്ഞാല്‍ ഉപദേശത്തിന്റെ കാലം കഴിയും. പിന്നെ കളി കാര്യമാകും. പെറ്റി കിട്ടും…ഉറപ്പ്. സ്വന്തം ജീവനേക്കാളും ജീവിതത്തേക്കാളും വലുതല്ലല്ലോ തലമുടിയിലെ ചിത്രപ്പണികള്‍.