പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളെ സോഷ്യല്‍ മീഡിയയിലൂടെ വലിച്ചുകീറുന്ന നേതാവാണ് തൃത്താല എംഎല്‍എ വി.ടി. ബല്‍റാം. കടുത്ത മോദി വിരുദ്ധനായ ബല്‍റാം മോദിയെ അകമഴിഞ്ഞ് അഭിനന്ദിച്ചിരിക്കുന്നു. എന്തിനാണെന്നോ; സ്മൃതി ഇറാനിയെ മാറ്റി പ്രകാശ് ജാവദേക്കറിനെ മാനവവിഭവശേഷി വകുപ്പ് മന്ത്രിയാക്കിയതിനാണ് ബല്‍റാമിന്റെ അഭിനന്ദനം.
ബല്‍റാമിന്റെ പോസ്റ്റ്് ഇങ്ങനെ- മനുസ്മൃതി ഇറാനിക്ക് പകരം ബിജെപിയുടെ “സൗമ്യ ദൃശ്യ മുഖ”മായ പ്രകാശ് ജാവഡേക്കറെ മാനവ വിഭവശേഷി വകുപ്പു മന്ത്രിയാക്കിയ നരേന്ദ്ര മോഡിജിക്ക് അഭിവാദ്യങ്ങള്‍. ഒപ്പം മിനിമം ഗവണ്‍മെന്റ് മാക്‌സിമം ഗവേണന്‍സ് എന്ന പ്രഖ്യാപിത മുദ്രാവാക്യം യാഥാര്‍ത്ഥ്യമാക്കിയതിന് മോദിജിക്ക് വീണ്ടും അഭിവാദ്യങ്ങള്‍.
ബല്‍റാമിന്റെ പോസ്റ്റുകള്‍ക്ക് പൊങ്കാല ഇടാന്‍ കാത്തിരുന്നവര്‍ വരെ ബല്‍റാമിനെ അഭിനന്ദിക്കുന്നതിനും ഫേസ്ബുക്ക് പേജ് സാക്ഷിയായി.