പുലിയുമായി ഏറ്റുമുട്ടുന്ന രംഗ ങ്ങള്‍ ചിത്രീകരിക്കാന്‍ മോഹന്‍ ലാല്‍ മാര്‍ച്ച് ആദ്യം വിയറ്റ്‌നാമിലേക്ക് പോകുന്നു. ഇന്ത്യയില്‍ ഇത്തരം രംഗങ്ങള്‍ ചിത്രീകരിക്കു ന്നതിന് വിലക്കുള്ളതുകൊണ്ടാണ് അങ്ങോട്ടു പോകുന്നത്. അതുപോലെതന്നെ പരിശീലനം നേടിയ പുലികള്‍ വിയറ്റ്‌നാമിലാണുള്ളത്. ഇതുകൂടി കഴിഞ്ഞാല്‍ പുലിമു രുകന്റെ ചിത്രീകരണം പൂര്‍ ത്തിയാ കും. ആകെ 120 ദിവസമാണ് പുലിമുരുകനു വേണ്ടി ലാല്‍ നീക്കിവച്ചത്.
മോഹന്‍ലാലിന്റെ അഭിനയജീവിതത്തില്‍ ഏറ്റവു മധികം ഷൂട്ട് ചെയ്തതും ഏറ്റവു മധികം പണം ചെലവാക്കിയതും പുലിമുരുകന് വേണ്ടിയാണ്. ഗ്രാ ഫിക് ജോലികള്‍ അധികമുള്ള തിനാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നീണ്ടുപോകാന്‍ സാദ്ധ്യതയുള്ളതുകൊണ്ട് ഇതു വരെ റിലീസ് തീയതി നിശ്ചയിച്ചിട്ടില്ല. പ്രിയദര്‍ശന്റെ ഒപ്പം എന്ന ചിത്രം കൊച്ചിയില്‍ തുടങ്ങിവച്ചി ട്ടായിരിക്കും മോഹന്‍ലാല്‍ വിയറ്റ്‌നാമിലേക്ക് പോകുക.