മ​തി​യാ​യ​ യോ​ഗ്യ​ത​യി​ല്ല, ശമ്പളം 14,000 രൂ​പ! കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ കോവിഡിന്‍റെ മറവിൽ നിയമനം

ഗാ​ന്ധി​ന​ഗ​ർ: കോ​വി​ഡി​ന്‍റെ മ​റ​വി​ൽ നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ (എ​ൻ​എ​ച്ച്എം) വ​ഴി ന​ട​ത്തു​ന്ന നി​യ​മ​ന​ങ്ങ​ളി​ൽ യോ​ഗ്യ​ത ഇ​ല്ലാ​ത്ത​വ​രെ തി​രു​കി​ക​യ​റ്റു​ന്ന​താ​യി ആ​ക്ഷേ​പം.

മെ​ഡി​ക്ക​ൽ കോ​ള​ജ് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ 14,000രൂ​പ ശ​ന്പ​ള​ത്തി​ൽ എ​ക്സ്റേ ​ടെ​ക്നീ​ഷ്യന്മാ​രെ നി​യ​മി​ച്ച​തി​ലാ​ണു മ​തി​യാ​യ​ യോ​ഗ്യ​ത​യി​ല്ലെ​ന്ന് ആ​രോ​പ​ണം.

കോ​ട്ട​യം ജി​ല്ലാ ആ​രോ​ഗ്യ കേ​ര​ളം പ്രോ​ഗ്രാം മാ​നേ​ജ​റു​ടെ നി​ർ​ദ്ദേ​ശപ്ര​കാ​രം കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് നി​യ​മ​നം ന​ട​ന്ന​ത്.

കൃ​ത്യ​മാ​യ അ​റി​യി​പ്പു​ക​ളോ അ​ഭി​മു​ഖ​മോ ന​ട​ത്താ​തെയാ​ണ് നി​യ​മി​ച്ച​തെ​ന്നും പ​റ​യു​ന്നു.

യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​രെ നി​യ​മി​ച്ചാ​ൽ പ​രി​ച​യ​ക്കു​റ​വ് മൂ​ലം എ​ക്സ​റേ എ​ടു​ക്കു​ന്പോ​ഴു​ണ്ടാ​കു​ന്ന പ്ര​കാ​ശ​ര​ശ്മി​ക​ൾ രോ​ഗി​ക​ളു​ടെ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്നും പ​റ​യു​ന്നു.

Related posts

Leave a Comment