ലോട്ടറി അടിച്ച തുക സെന്‍ട്രല്‍ ബാങ്കിലെ അക്കൗണ്ടിലുണ്ട്! ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടും കള്ളനെ കണ്ടെത്താനായില്ല

കോ​ട്ട​യം: ന​ഗ​ര​മ​ധ്യ​ത്തി​ലൂ​ടെ ന​ട​ന്നു​വ​ന്ന വ​യോ​ധി​ക​യെ ലോ​ട്ട​റി അ​ടി​ച്ച​താ​യി വി​ശ്വ​സി​പ്പി​ച്ച് മാ​ല മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യു​ടെ ദൃ​ശ്യം പു​റ​ത്തു​വി​ട്ടെ​ങ്കി​ലും ആ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

ആ​ർ​പ്പൂ​ക്ക​ര സ്വ​ദേ​ശി​യാ​യ വീ​ട്ട​മ്മ​യെ ബാ​ങ്കി​ലേ​ക്കു കൊ​ണ്ടു വ​ന്ന​ശേ​ഷം ത​ട്ടി​പ്പി​ലൂ​ടെ മാ​ല മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​യു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണ് പോ​ലീ​സ് ഇ​ന്ന​ലെ പു​റ​ത്തു​വി​ട്ട​ത്.

ന​ഗ​ര​ത്തി​ലൂ​ടെ ന​ട​ന്നുവ​ന്ന ആ​ർ​പ്പൂ​ക്ക​ര സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​യു​ടെ ഒ​പ്പം ന​ട​ന്നു​വ​ന്ന പ്ര​തി ഇ​വ​രു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ചു. തു​ട​ർ​ന്ന് വ​യോ​ധി​ക​യ്ക്കു ലോ​ട്ട​റി അ​ടി​ച്ച​താ​യി വി​ശ്വ​സ​നീ​യ​മാ​കു​വ​ണ്ണം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ലോ​ട്ട​റി അ​ടി​ച്ച തു​ക സെ​ൻ​ട്ര​ൽ ബാ​ങ്കി​ലെ അ​ക്കൗ​ണ്ടി​ലു​ണ്ടെ​ന്നു പ​റ​ഞ്ഞ​തോ​ടെ ഇ​തു വി​ശ്വ​സി​ച്ചു പ്ര​തി​ക്കൊ​പ്പം വ​യോ​ധി​ക ന​ട​ന്നു.

ബാ​ങ്കി​നു സ​മീ​പ​മെ​ത്തി​യ​പ്പോ​ൾ സ്വ​ർ​ണ മാ​ല​യി​ലെ കോ​ഡ് ബാ​ങ്കി​ൽ കാ​ട്ടി​യെ​ങ്കി​ൽ മാ​ത്ര​മേ പ​ണം ല​ഭി​ക്കൂ​വെ​ന്നു പ്ര​തി ഇ​വ​രെ വി​ശ്വ​സി​പ്പി​ച്ചു.

ഇ​തി​നി​ടെ വ​യോ​ധി​ക​യു​ടെ മാ​ല പ്ര​തി ക​യ്യി​ൽ വാ​ങ്ങി. പ്ര​തിക്കൊ​പ്പം വ​യോ​ധി​ക ബാ​ങ്കി​ന്‍റെ ര​ണ്ടാം നി​ല​യി​ലേ​ക്കു ക​യ​റു​ന്ന​തി​നി​ടി​ൽ പ്ര​തി മാ​ല​യു​മാ​യി ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു.

ര​ണ്ടാം നി​ല​യി​ൽ​നി​ന്നും താ​ഴേ​ക്ക് ഓ​ടി​യി​റ​ങ്ങാ​ൻ വയോധികയ്ക്കു സാ​ധി​ച്ചി​ല്ല. ഇ​തോ​ടെ പ്ര​തി മാ​ല​യു​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സി​സി ടി​വി​യി​ൽ​നി​ന്നും പ്ര​തി​യു​ടെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യി വെ​സ്റ്റ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ ഇ​ൻ​സ്പെ​ക്ട​ർ എം.​ജെ. അ​രു​ണും, എ​സ്ഐ ടി. ​ശ്രീ​ജി​ത്തും അ​റി​യി​ച്ചു.

Related posts

Leave a Comment