നാദാപുരം: വാണിമേല്‍ പഞ്ചായത്ത് ഓഫീസ് പരിസരത്തെ ബസ് സ്‌റ്റോപ്പിന് മുന്നിലെ ബൈക്ക് പാര്‍ക്കിംഗ് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. പഞ്ചായത്തില്‍ എത്തുന്നവരുടെയും മറ്റും ബൈക്കുകളാണ് ബസ് സ്റ്റോപ്പിന് മുന്‍വശം തലങ്ങുംവിലങ്ങും നിര്‍ത്തിയിടുന്നത്.ഇതിനിടയില്‍ കൂടെ വേണം യാത്രക്കാര്‍ക്ക് ബസില്‍ കയറാന്‍. പഞ്ചായത്ത് ഓഫിസില്‍ ധര്‍ണയോ, സമരമോ ഉണ്ടായാല്‍ കാല്‍നടയാത്ര പോലും തടസപ്പെടുംവിധമാണ് ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഗതാഗത നിയന്ത്രണത്തിന് ഹോംഗാര്‍ഡുകള്‍ ഉണ്ടെങ്കിലും ഇക്കാര്യത്തില്‍ നടപടി ഉണ്ടാകാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
യാത്രക്കാരെ വലച്ച് ബസ് സ്റ്റോപ്പിനു മുമ്പിലെ ബൈക്ക് പാര്‍ക്കിംഗ്
