കാഞ്ഞാണി: തൃശൂര്‍-വാടാനപ്പിള്ളി റോഡിലോടുന്ന രണ്ടു സ്വകാര്യ ബസുകളുടെ ഇന്നത്തെ വരുമാനം മുഴുവനും കൊല്ലം പുറ്റിങ്ങല്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് യാത്രാദര്‍ശിന്റെ രണ്ടു സ്വകാര്യ ബസുകളാണ് ഇത്തരത്തില്‍ ധനസഹായം സ്വരൂപിക്കുന്നത്. ബസിനുള്ളില്‍ കണ്ടക്ടര്‍ ടിക്കറ്റ് നല്‍കി കാശു വാങ്ങിക്കുന്നതിനു പകരം ഒരു കടലാസ് ബോക്‌സുമായാണ് യാത്രക്കാരെ സമീപിക്കുന്നത് അതിനാല്‍ യാത്രാനിരക്കിനെക്കാള്‍ തൂടുതല്‍ പണമാണ് നല്‍കുന്നത്. കഴിഞ്ഞ ചെന്നൈ ദുരന്തത്തില്‍ ഇത്തരത്തില്‍ കളക്ഷന്‍ സ്വീകരിച്ച 35000 രൂപ ചെന്നൈ ദുരിത ബാധിതര്‍ക്ക് ബസുടമയും ജീവനക്കാരും നല്‍കിയിരുന്നു.
യാത്രാദര്‍ശിന്റെ ഇന്നത്തെ വരുമാനം പുറ്റിങ്ങല്‍ ദുരിതബാധിതര്‍ക്ക്
