യുഡിഎഫിന്റേത് അഴിമതി വികസന ഭരണമായിരുന്നുവെന്ന് പി. ജയരാജന്‍

alp-jayarajanമാങ്കാംകുഴി: കഴിഞ്ഞ അഞ്ചുവര്‍ഷം അഴിമതി വികസന ഭരണമാണ് നടന്നതെന്നു സിപിഎം സംസ്ഥാനകമ്മിറ്റി അംഗവും കണ്ണൂര്‍ ജില്ലാസെക്രട്ടറിയുമായ പി. ജയരാജന്‍ പറഞ്ഞു. മാങ്കാംകുഴി ജംഗ്ഷനില്‍ മാവേലിക്കര മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആര്‍. രാജേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സതീഷ് ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, ജേക്കബ് ഉമ്മന്‍, അഡ്വ മുജീബ് റഹ്മാന്‍, കെ രാഘവന്‍, മുരളി തഴക്കര, കെ പ്രസാദ് ,മധുസൂധനന്‍, കെ രഘുപ്രസാദ്, ടി.പി. ഗോപാലന്‍, എസ്. അനിരുദ്ധന്‍, എന്നിവര്‍ പ്രസംഗിച്ചു.

Related posts