യുഡിഎഫിന്റേത് അഴിമതി സര്‍ക്കാര്‍: ഹനന്‍ മുള്ള

TCR-HANANകൊടകര: ലോകത്തില്‍ തന്നെ  ഏറ്റവും  അധികം അഴിമതി നിറഞ്ഞ സര്‍ക്കാരാണ് കഴിഞ്ഞ അഞ്ചുകൊല്ലം കേരളം ഭരിച്ചതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ഹനന്‍ മുള്ള. കോടാലിയില്‍ എല്‍ഡി    എഫ് മറ്റത്തൂര്‍ പഞ്ചായത്ത് തല തെരഞ്ഞടുപ്പു റാലിയോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആര്‍എസ്എസിന്റെ ഭൂരിപക്ഷ വര്‍ഗീയത യും കോണ്‍ഗ്രസും മുസ്ലിം ലീഗും നടത്തുന്ന ന്യനപക്ഷ വര്‍ഗീയതയും ഒരുപോലെ  നാടിന് ആപത്താണെന്ന് ഹനന്‍ മുള്ള പറഞ്ഞു. ലോകസഭ തെരഞ്ഞടുപ്പു കാലത്ത് മോദി പറഞ്ഞ അച്ഛാദിന്‍ അംബാനിക്ക് മാത്രമാണ് വന്നത്. ഗുജറാത്തില്‍ രണ്ടായിരത്തിലധികം മുസ്ലിം സഹോദരങ്ങളെ കൊന്നൊടുക്കിയ വര്‍ഗീയ വികസനമാണോ കേരളത്തില്‍ ബിജെപി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതെന്ന് ഹനന്‍ മുള്ള ചോദിച്ചു.

എല്‍ഡിഎഫ് മറ്റത്തൂര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പു സമിതി ചെയര്‍മാന്‍  സി.യു.പ്രിയന്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി പ്രൊഫ.സി.രവീന്ദ്രനാഥ് എം.എല്‍.എ. , കെ.കെ.രാമചന്ദ്രന്‍, പി.കെ.ശിവരാമന്‍, ടി.എ.രാമകൃഷ്ണന്‍, വി.എസ്.ജോഷി, വി.എസ്.പ്രിന്‍സ് , രാഘവന്‍ മുളങ്ങാടന്‍, പി.കെ.കൃഷ്ണന്‍കുട്ടി  കെ.ജെ.ഡിക്‌സന്‍, കെ.വേണുഗോപാല്‍, എം.ആര്‍.രഞ്ചിത്ത്, റെന്നി വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.

Related posts