യുഡിഎഫ് തെരഞ്ഞെടുപ്പ് നേരിടുന്നത് ആത്മവിശ്വാസത്തോടെ: ഉമ്മന്‍ചാണ്ടി

tcr-ummanchandyപാലക്കാട്: മേയ് 16നു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ യുഡിഎഫ് ആത്മവിശ്വാസത്തോടെയാണ് നേരിടുന്നതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.  കഴിഞ്ഞ അഞ്ചുവര്‍ഷം 140 മണ്ഡലങ്ങളിലും വികസനത്തിന്റെ ഉത്സവങ്ങളായിരുന്നു. ജനങ്ങള്‍ക്കു നല്കിയ വാഗ്ദാനങ്ങളെല്ലാം പാലിക്കാനായതിന്റെ ചാരിതാര്‍ഥ്യത്തോടെയാണു ജനകീയ കോടതിയിലേക്കു പോവുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫിന്റെ പാലക്കാട് ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ആരെങ്കിലും ആക്ഷേപങ്ങളോ ആരോപണങ്ങളോ ഉന്നയിച്ചാല്‍ പിന്നോട്ടുപോവില്ലെന്നു തീരുമാനമെടുത്തതിനാലാണ് മികച്ച വികസനപ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ യുഡിഎഫിനു കഴിഞ്ഞത്. സോളാറിന്റെ പേരില്‍ സംസ്ഥാനത്തു കോലാഹലമുണ്ടാക്കിയവര്‍ അതന്വേഷിക്കാനായി സോളാര്‍ കമ്മീഷന്‍ രൂപീകരിച്ചപ്പോള്‍ അതില്‍ കക്ഷി ചേരാതിരിക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related posts