മട്ടന്നൂര്‍: അഞ്ചുവര്‍ഷം ഉമ്മന്‍ചാണ്ടിയും കൂട്ടരും ആത്മാര്‍ഥതയോടെ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ കണ്ണൂരില്‍നിന്ന് വിമാന സര്‍വീസ് ആരംഭിക്കാമായിരുന്നുവെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജന് എംഎല്‍എ. കണ്ണൂര്‍ വിമാനത്താവളപദ്ധതിയെ തകര്‍ക്കുന്നതില്‍ പ്രതിഷേധിച്ചും അഴിമതി മന്ത്രിമാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടും വിമാനത്താവള പദ്ധതിപ്രദേശത്തിന്റെ പ്രധാന കവാടത്തിന് മുന്നില്‍ എല്‍ഡിഎഫ് നടത്തിയ പ്രതിഷേധകൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിമാനത്താവളത്തെ എല്ലാഘട്ടത്തിലും തഴഞ്ഞവരാണ് യുഡിഎഫുകാര്‍.അവരിപ്പോള്‍ വെട്ടിച്ചുരുക്കിയ റണ്‍വേയില്‍ പരീക്ഷണപ്പറക്കലെന്ന പേരില്‍ പത്താളുകള്‍ക്ക് കയറാനാകാത്ത ചെറുവിമാനമിറക്കി ഉദ്ഘാടനം നടത്തുകയാണ്. പരീക്ഷണപ്പറക്കല്‍ നടത്തേണ്ടത് പൂര്‍ണമായും സജ്ജമാക്കിയ റണ്വേയിലാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ നാടകം. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള കളി ജനം തിരിച്ചറിയും. റണ്വേയെന്നല്ല വിമാനത്താവളത്തിലെ നിര്‍മാണപ്രവര്‍ത്തനങ്ങളൊന്നും ഭാഗികമായിപോലും പൂര്‍ത്തിയായിട്ടില്ല. എയര്‍ട്രാഫിക് കണ്ട്രോള് ടവറും ടെര്‍മിനല്‍ ബില്‍ഡിംഗും കണ്ടാല്‍ തട്ടിപ്പ് മനസിലാകും.
വിമാനത്താവളത്തിലേക്കുള്ള റോഡും നിര്‍മിച്ചിട്ടില്ല. സെപ്റ്റംബറില്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രഖ്യാപനം ശുദ്ധ തട്ടിപ്പാണ്. . കണ്ണൂര്‍ വിമാനത്താവളത്തിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി പരാതി നല്കിയതിനാല് കെ.കെ. രാഗേഷ് എംപിയെ ചടങ്ങില്‍നിന്ന് ഒഴിവാക്കി. കണ്ണൂര്‍ വിമാനത്താവളത്തിന്റെ എല്ലാ നടപടിക്രമങ്ങളും നിര്‍ത്തിവച്ച് ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഓഫീസ് പൂട്ടി ജീവനക്കാരെ സ്ഥലം മാറ്റി പദ്ധതിപ്രവര്‍ത്തനം സ്തംഭിപ്പിച്ചവര്‍ ഇപ്പോള്‍ വിമാനത്താവളത്തിന്റ പിതൃത്വമേറ്റെടുക്കാന്‍ നോക്കുകയാണ്.
ഭൂമിയേറ്റെടുക്കലും തറക്കല്ലിടലുമുള്പ്പെടെ എല്‍ഡിഎഫ് സര്‍ക്കാരാണ് നടത്തിയത്. എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ ഹബ് പദവിയുള്ള അന്താരാഷ്ട്ര വിമാനത്താവളമാക്കി മാറ്റി സര്‍വീസ് ആരംഭിക്കുമെന്നും ഇ.പി.ജയരാജന് പറഞ്ഞു. സി.വി.ശശീന്ദ്രന് അധ്യക്ഷത വഹിച്ചു. കെ.കെ.ശൈലജ, എം.വി .ജയരാജന്, എ.പ്രദീപന്, പി.പി.ദിവാകരന്, ഇ.പി.ആര് വേശാല, അഷറഫ് പുറവൂര്,