യുഡിഎഫ് ഭരണത്തുടര്‍ച്ച ആഗ്രഹിക്കേണ്ടെന്ന് കടന്നപ്പള്ളി

ekm-kadannapallyപെരുമ്പാവൂര്‍: ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്ന യുഡിഎഫിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ പരാജയമായിരിക്കും ഉണ്ടാകാന്‍ പോകുന്നതെന്ന് കോണ്‍ഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. പാര്‍ട്ടിയുടെ പെരുമ്പാവൂര്‍ മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫിലെ ഘടകകക്ഷികള്‍ കൊഴിഞ്ഞു പോയികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്ലോക്ക് പ്രസിഡന്റ് വി.എസ്. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി കെ. ശങ്കര നാരായണപിള്ള മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പി.എ. അഷറഫ്, സംസ്ഥാന ട്രഷറര്‍ അനില്‍ കാഞ്ഞിലി, ജനറല്‍ സെക്രട്ടറി മാത്യൂസ് കോലഞ്ചേരി, വി.വി. സന്തോഷ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സന്തോഷ് കാല, മഹാത്മ ജനസംസ്കൃതി സംസ്ഥാന കമ്മിറ്റി ചെയര്‍മാന്‍ സുനില്‍ ചോറ്റാനിക്കര, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി.ജി. ഗോപി, അഡ്വ. ടി.വി. വര്‍ഗീസ്, ജില്ലാ സെക്രട്ടറി എസ്.വി. ദിനേശ്, ജൂബി എന്‍.വര്‍ഗീസ്, എം.എ. അഷറഫ്, ടി.കെ. വേണുഗോപാല്‍, ഒ.പി. കുഞ്ഞുമുഹമ്മദ്, പി. സനല്‍കുമാര്‍, എന്‍.കെ. പ്രസാദ്, എസ്. അന്‍വര്‍, റോയി പാണംകുഴി എന്നിവര്‍ പ്രസംഗിച്ചു. 50 വര്‍ഷത്തെ പൊതു പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി സംസ്ഥാന വൈസ് പ്രസിഡന്റ് എ. അബ്ദുല്‍ ഖാദറിനെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു.

Related posts