യുഡിഎഫ് സര്‍ക്കാര്‍ യുവാക്കളെ വഞ്ചിച്ചു: പിണറായി വിജയന്‍

ktmpinaraivijayanപേരൂര്‍ക്കട: യുഡിഎഫ് സര്‍ക്കാര്‍ തൊഴില്‍ നല്‍കാതെ യുവാക്കളെ വഞ്ചിച്ചിരിക്കുകയാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. വട്ടിയൂര്‍ക്കാവ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി.എന്‍. സീമയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പേരൂര്‍ക്കടയില്‍ നടത്തിയ പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ നിത്യോപയോഗസാധനങ്ങളുടെ വില വര്‍ധിപ്പിക്കുകയില്ല. ഇത് എല്‍ഡിഎഫിന്റെ പ്രഖ്യാപിത നയമാണ്. കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികള്‍ക്കൊന്നും തൊഴിലില്ലായ്മ പരിഹരിക്കാന്‍ സാധിച്ചില്ലെന്ന് അദ്ദേഹം ആരോപിച്ചു.

പെണ്‍കുട്ടികള്‍ ക്രൂരമായി കൊലചെയ്യപ്പെടുന്ന നാട്ടില്‍ എന്തു സമാധാനവും സുരക്ഷയുമാണുള്ളതെന്നും പിണറായി ചോദിച്ചു. പലതും പുറത്തുപറയാന്‍ തനിക്ക് താത്പ്പര്യമുണെ്ടങ്കിലും സംസ്കാരം അതിന് അനുവദിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുയോഗത്തില്‍ വട്ടിയൂര്‍ക്കാവ് ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പിരപ്പന്‍കോട് മുരളി, എം.എ റഹീം, എം. വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts