വടകര: നാട്ടില്‍ തെരഞ്ഞെടുപ്പു പ്രചാരണം മുറുകുന്നതിനിടയില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ കൂട്ടത്തോടെ വിദേശത്തേക്ക്. വടകര, കുറ്റിയാടി, നാദാപുരം മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളായ മനയത്ത് ചന്ദ്രന്, പാറക്കല്‍ അബ്ദുല്ല, അഡ്വ. കെ.പ്രവീണ്‍കുമാര്‍ എന്നിവരാണ് പ്രവാസി വോട്ടര്‍മാരെ കാണാന്‍ വിദേശത്തേക്ക് പോയത്. യുഎഇ, ബഹറിന്‍ ഉള്‍പെടെയുള്ള വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഇവര്‍ വോട്ടുതേടും. പ്രവാസികള്‍ നല്കുന്ന സ്വീകരണത്തില്‍ പങ്കെടുക്കുന്നതോടൊപ്പം അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കുകയും ചെയ്യും.
വടകര താലൂക്കില്‍ നിന്നു ആയിരകണക്കിനാളുകള്‍ ഗള്‍ഫുനാടുകളില്‍ ജോലി ചെയ്യുന്നുണ്ട്. ഇവരെ പരമാവധി നേരില്‍ കാണുകയും നാട്ടിലെ ബന്ധുക്കളെ വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. വോട്ടുള്ളവരോട് നാട്ടില്‍ വന്നു വോട്ട് ചെയ്യാന്‍ ആവശ്യപ്പെടുന്നുമുണ്ട്.