യുവതിയുടെ മാലപൊട്ടിച്ചോടിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി

fb-kallanmalapottikal

കൊല്ലങ്കോട്: മലയമ്പള്ളത്ത് കുളിക്കാന്‍പോയ യുവതിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി മാലകവര്‍ന്ന യുവാവിനെ നാട്ടുകാര്‍ സമയോചിതമായി പിടികൂടി കൊല്ലങ്കോട് പോലീസിന് കൈമാറി. വടക്കഞ്ചേരി പ്രധാനി അബ്ദുള്‍ റഹ്്മാന്റെ മകന്‍ നസീര്‍ (30) ആണ് നാട്ടുകാരുടെ പിടിയിലായത്. ഇന്നലെ രാവിലെ ഒമ്പതിനാണ് സംഭവം. മലയാമ്പള്ളം വിശ്വനാഥന്റെ മകള്‍ രജിതയുടെ കഴുത്തില്‍നിന്നുമാണ് മാല കവര്‍ന്നത്. രജിത വീട്ടില്‍ ഓടിയെത്തി സഹോദരനെ വിവരം അറിയിക്കുകയായിരുന്നു.

സഹോദരന്‍ സുഹൃത്തുക്കളെ മൊബൈലില്‍ വിവരമറിയിച്ചു. തുടര്‍ന്ന് യുവാക്കള്‍ ഗ്രാമീണ റോഡുകള്‍ അരിച്ചുപെറുക്കി. ഇതിനിടെ കുറ്റിപ്പാടം കള്ളുഷാപ്പില്‍ അപരിചിതനെ കണ്ടെത്തി ചോദ്യം ചെയ്തു. ഇതോടെ മോഷണവിവരം പുറത്തായി. യുവാവ് ധരിച്ചിരുന്ന വസ്ത്രത്തില്‍ മാല പൊതിഞ്ഞ് സമീപത്തുള്ള കുളത്തിലിട്ടതായി അറിഞ്ഞു.

പിന്നീട് നാട്ടുകാര്‍ കുളത്തില്‍നിന്ന് മാല തപ്പിയെടുത്ത് പ്രതിയേയും പോലീസിനു കൈമാറി.  വടക്കഞ്ചേരി, നെന്മാറ, ആലത്തൂര്‍ എന്നിവിടങ്ങളില്‍ നിരവധി മോഷണകേസുകളില്‍ പ്രതിയാണ് നസീര്‍ എന്ന് പോലീസ് പറഞ്ഞു. ആലത്തൂരില്‍ മുമ്പ് ശിക്ഷയ്ക്കിടെ ജയില്‍ ചാടിയിരുന്നു. ഒരു യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചിട്ടുമുണ്ട്.

Related posts