യുവതിയെ അശ്ലീല മുദ്രകാണിച്ച യുവാവ് പിടിയില്‍

klm-ARRESTകണ്ണൂര്‍: ആശുപത്രിയില്‍ ചികിത്സതേടിയെത്തിയ യുവതിയോട് അശ്ലീല മുദ്രകാണിച്ച യുവാവിനെ പോലീസ് പിടികൂടി. ഇന്നു രാവിലെ എട്ടരയോടെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലാണ് സംഭവം. വാഹനാപകടത്തില്‍ പരിക്കേറ്റ യുവതി ഓര്‍ത്തോ ഡോക്ടറെ കാണാന്‍ ക്യൂവില്‍നില്‍ക്കുന്നതിനിടെയാണ് കാട്ടാമ്പള്ളി സ്വദേശിയായ യുവാവ് മോശമായി പെരുമാറിയത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ അറിയിക്കുകയായിരുന്നു. സിറ്റി പോലീസ് സംഭവസ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.

Related posts