മിലാന്‍: ഇറ്റാലിന്‍ സിരി എ ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ യുവന്റസിനെ ഒന്നിനെതിരേ രണ്ടു ഗോളിന് ഇന്റര്‍ മിലാന്‍ കീഴടക്കി. ഒരു ഗോള്‍ നേടുകയും ഒരു ഗോളിനു വഴിയൊരുക്കുകയും ചെയ്ത മൗറോ ഇക്കാര്‍ഡിയുടെ മികവിലായിരുന്നു ഇന്ററിന്റെ ജയം. 66-ാം മിനിറ്റില്‍ യുവന്റസ് സ്റ്റീഫന്‍ ലിച്ച്സ്റ്റീനറുടെ ഗോളില്‍ മുന്നിലെത്തിയിരുന്നു. ഒരു മിനിറ്റ് കഴിഞ്ഞതേ ഇക്കാര്‍ഡിയിലൂടെ ഇന്റര്‍ ഒരു ഗോള്‍ മടക്കി. ഇന്ററിന്റെ വിജയഗോള്‍ പകരക്കാരനായി ഇറങ്ങിയ ഇവാന്‍ പെരിസിച്ചിന്റെ (78) വകയായിരുന്നു. തോല്‍വിയോടെ ഒന്നാംസ്ഥാനത്തെത്താമെന്ന മോഹമാണ് പൊലിഞ്ഞത്. വിജയ ഗോളിനുള്ള പാസ് ഇക്കാര്‍ഡിയില്‍നിന്നുമായിരുന്നു.
മറ്റൊരു മത്സരത്തില്‍ എഫ്‌സി റോമയെ ഏകപക്ഷീയമായ ഒരു ഗോളിനു ഫിയറെന്റീന തോല്‍പ്പിച്ചു. ഏഴു പോയിന്റുള്ള റോമ മൂന്നാം സ്ഥാനത്താണ്. പത്ത് പോയിന്റുള്ള നാപ്പോളിയാണ് ഒന്നാം സ്ഥാനത്ത്.