യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: രണ്ടുപേര്‍ അറസ്റ്റില്‍

tvm-arrestനെടുമങ്ങാട്: കാച്ചാണി ജംഗ്്ഷനില്‍ വച്ച് കഴിഞ്ഞ മൂന്നിന് മണ്ണാംകോണം കോളനിയില്‍ ഷൈജുവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടു പ്രതികളെ അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തു.കരകുളം അയണിക്കാട് വാര്യംകോണം വീട്ടില്‍ ഷെമി എന്നുവിളിക്കുന്ന സെയ്ദാലി, കരകുളം തറട്ട കാച്ചാണി ചിറത്തലയ്ക്കല്‍ പുത്തന്‍വീട്ടില്‍ വിപിന്‍ എന്നു വിളിക്കുന്ന രാജേഷ് എന്നിവരാണ് പിടിയിലായത്.കാച്ചാണിയില്‍ കടയില്‍ ജോലി നോക്കുന്ന സഹോദരനെ കാണാനെത്തിയതായിരുന്നു ഷൈജു.ആക്രമണത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ ഷൈജു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കുപ്രസിദ്ധ ഗുണ്ടý പ്രാവ് വിനോദിന്റെ സംഘത്തില്‍ പെട്ടവരാണ് പിടിയിലായത്. ഇവരുടെ പേരില്‍ കൊലപാതകം,പിടിച്ചുപറി ഉള്‍പ്പെടെ പത്തോളം കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. നെടുമങ്ങാട് ഡി വൈ എസ് പി ശിവപ്രസാദിന്റെ നിറദേശാനുസരണം സിഐ സുധീര്‍ എസ് ഐ പ്രദീപ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്ത പ്രതികളെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related posts