നാദാപുരം: യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാദാപുരം പോലീസ് സ്‌റ്റേഷനു മുമ്പില്‍ ധര്‍ണ നടത്തിയ അമ്പത് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. വരിക്കോളിയിലെ യൂത്ത് ലീഗ് ശാഖാ സെക്രട്ടറിയുടെ വീടിനുനേരെ ബോംബെറിഞ്ഞ പ്രതികളെ അറസ്റ്റ് ചെയ്യുക, നരിക്കാട്ടേരി ബോംബേറ് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.
ഇന്നലെ വൈകുന്നേരം നാദാപുരം ലീഗ് ഹൗസില്‍നിന്ന് പ്രകടനമായെത്തി പോലീസ് സ്റ്റേഷന്‍ കവാടത്തിനുമുമ്പില്‍ ധര്‍ണ നടത്തുകയായിരുന്നു. സൂപ്പി നരിക്കാട്ടേരിയാണ് ഉദ്ഘാടനം ചെയ്തത്. നിസാര്‍ എടത്തില്‍ അധ്യക്ഷത വഹിച്ചു. വി.വി. മുഹമ്മദലി, അഹമ്മദ് കുറുവയില്‍, മണ്ടോടി ബഷീര്‍,സി.കെ നാസര്‍,എം.കെ അഷ്‌റഫ്,കെ.കെ.സി ജാഫര്‍, ഹാരിസ് ഈന്തുളളതില്‍ എന്നിവര്‍ പ്രസംഗിച്ചു. നേതാക്കള്‍ ഉള്‍പ്പെടെയുള്ള അമ്പതോളം പേര്‍ക്കെതിരെയാണ് കേസെടുത്തത്.