യെമനില്‍ ചാവേര്‍ സ്‌ഫോടനം: നാലു സൈനികര്‍ കൊല്ലപ്പെട്ടു

carഏഡന്‍: യെമനില്‍ സൈനിക ചെക്ക്‌പോസ്റ്റിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ നാലു സൈനികര്‍ കൊല്ലപ്പെട്ടു. ഏഡനിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തായിരുന്നു സ്‌ഫോടനം. ബോംബ് ഘടിപ്പിച്ച വാഹനം ഓടിച്ചെത്തിയ ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ രണ്ടു സൈനികര്‍ക്കു പരിക്കേറ്റു.

യെമനില്‍ ഐഎസ് നടത്തുന്ന ആക്രമണങ്ങള്‍ക്കു പുറമേ അല്‍ക്വയ്ദയും വീണ്ടും ശക്തി പ്രാപിക്കുന്നുണ്ട്. ചൊവ്വാഴ്ച ഏഡനില്‍ ഐഎസ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ സൈനിക റിക്രൂട്ട്‌മെന്റിനെത്തിയ അഞ്ചു പേര്‍ കൊല്ലപ്പെട്ടിരുന്നു.

Related posts