രക്ഷപെടുത്തണമെന്ന് ചിബോക് പെണ്‍കുട്ടികള്‍; ബൊക്കോഹറാം വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടു

girlsഅബൂജ: നൈജീരിയയില്‍നിന്ന് രണ്ടു വര്‍ഷം മുമ്പ് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളില്‍ ചിലരുടെ വീഡിയോ ദൃശ്യങ്ങള്‍ ബൊക്കോഹറാം പുറത്തുവിട്ടു. മോചനത്തിനായി തീവ്രവാദികളുമായി സര്‍ക്കാര്‍ സഹകരിക്കണമെന്ന് പെണ്‍കുട്ടികള്‍ വീഡിയോയില്‍ ആവശ്യപ്പെടുന്നു. സിഎന്‍എന്‍ ആണ് വീഡിയോ ദൃശ്യം പുറംലോകത്തെത്തിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നതെന്നു കരുതുന്നു. 15 പെണ്‍കുട്ടികളാണ് ദൃശ്യത്തിലുള്ളത്. ഇവര്‍ സ്വയം പരിചയപ്പെടുത്തുന്നുമുണ്ട്.

2014 ഏപ്രിലില്‍ 14 ന് വടക്കുകിഴക്കന്‍ നൈജീരിയയിലെ ചിബോകിലെ ഗേള്‍സ് സെക്കന്‍ഡറി സ്കൂളില്‍നിന്നാണ് തീവ്രവാദികള്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയത്. 276 പെണ്‍കുട്ടികളാണ് തീവ്രവാദികളുടെ പിടിയിലായത്.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പെണ്‍കുട്ടികളുടെ മോചനത്തിനായി ബോകോ ഹറാം തീവ്രവാദികളുമായി ചര്‍ച്ചക്കു തയാറെന്ന് നൈജീരിയന്‍ പ്രസിഡന്‍റ് മുഹമ്മദ് ബുഹാരി അറിച്ചിരുന്നു. സായുധസംഘം വിശ്വാസയോഗ്യമായ ഒരു പ്രതിനിധിയുമായി വന്നാല്‍ ഉപാധികളില്ലാതെ ചര്‍ച്ചയ്ക്കു തയാറാണെന്നാണ് അദ്ദേഹം അറിയിച്ചത്. എന്നാല്‍ ഇതിനോട് തീവ്രവാദികള്‍ പ്രതികരിച്ചിരുന്നില്ല.

Related posts