രഞ്ജി: കേരളത്തെ രോഹന്‍ പ്രേം നയിക്കും

sp-renjiആലപ്പുഴ: 2016–17 സീസണിലെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള 15 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. രോഹന്‍ പ്രേമാണ് കേരള ടീമിനെ നയിക്കുക. സച്ചിന്‍ ബേബിയാണ് വൈസ് ക്യാപ്റ്റന്‍. നിഖിലേഷ് സുരേന്ദ്രന്‍, സന്ദീപ് എസ്. വാര്യര്‍, വി.എ. ജഗദീഷ്, ബേസില്‍ തമ്പി, ഭവിന്‍ തക്കര്‍, മനു കൃഷ്ണന്‍, ജലജ് സക്‌സേന, റോബര്‍ട്ട് ഫെര്‍ണാണ്ടസ്, സഞ്ജു വിശ്വനാഥ്, എം.ഡി. നിധീഷ്, മോനീഷ് കെ, വിനോദ്കുമാറ, ഇഖ്ബാല്‍ അബ്ദുള്ള എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍. ഹൈദരാബാദ്, ഹരിയാന, ഹിമാചല്‍പ്രദേശ്, ത്രിപുര, സര്‍വീസസ്, ഗോവ, ജമ്മുകാഷ്മീര്‍, ആന്ധ്ര, ഛത്തീസ്ഗഢ് എന്നീ ടീമുകള്‍ അടങ്ങിയ ഗ്രൂപ്പ് സിയിലാണ് കേരളം ഇത്തവണ മത്സരിക്കുക. ജമ്മു –കാഷ്മീരുമായുള്ള കേരളത്തിന്റെ ആദ്യമത്സരം ഒക്ടോബര്‍ ആറിന് കോല്‍ക്കത്തയിലെ ബംഗാള്‍ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടില്‍ ആരംഭിക്കും.

മറ്റ് മത്സരങ്ങള്‍: കേരളം–ഹിമാചല്‍പ്രദേശ്–ഒക്ടോബര്‍ –13 (ഈഡന്‍ ഗാര്‍ഡന്‍സ്, കോല്‍ക്കത്ത), കേരളം– ഹൈദരാബാദ്–ഒക്ടോബര്‍ –20 (കെ.ഐ.ഐ.ടി സ്‌റ്റേഡിയം ഭുവനേശ്വര്‍), കേരളം– ചത്തീസ്ഗഢ് –ഒക്ടോബര്‍ –27 (ജെ.എസ്.സി.എ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയം, റാഞ്ചി), കേരള ഹരിയാന –നവംബര്‍ –അഞ്ച് (സവായ് മാന്‍സിംഗ് സ്‌റ്റേഡിയം, ജയ്പൂര്‍), കേരളം –ഗോവ –നവംബര്‍ 13 (ബ്രാബോണ്‍ സ്‌റ്റേഡിയം മുംബൈ), കേരള –ആന്ധ്ര –നവംബര്‍ 21 (ബര്‍സപ്പാറ ക്രിക്കറ്റ് സ്‌റ്റേഡിയം, ഗുവാഹത്തി), കേരള –ത്രിപുര –നവംബര്‍ 29 (ബാരാബതി സ്‌റ്റേഡിയം, കട്ടക്), കേരളം –സര്‍വീസസ് –ഡിസംബര്‍ –7 (കര്‍ണൈല്‍ സിംഗ് സ്‌റ്റേഡിയം, ഡെല്‍ഹി).കെസിഎ പ്രസിഡന്റ് ടി.സി. മാത്യുവാണ് ടീമിനെ പ്രഖ്യാപിച്ചത്.

Related posts