താരങ്ങള്‍ അവധി ആഘോഷിക്കാന്‍ പോകുന്നതും അത് വാര്‍ത്തയാകുന്നതും ഇപ്പോള്‍ ഒരു സാധാരണ കാര്യമാണ്. എന്നാല്‍ അവധി ആഘോഷത്തിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ ഇടുമ്പോള്‍ അതിന് കുറച്ചുകൂടി പ്രാധാന്യം കൂടും. ഇനി ഇടുന്ന ഗ്ലാമറസ് ഫോട്ടോ ആണെങ്കില്‍ പിന്നെ പറയുകയും വേണ്ട. അവധി ആഘോഷത്തിനിടയിലെ ഗ്ലാമറസ് ഫോേട്ടാകള്‍ ഇന്‍സ്റ്റാഗ്രാമിലിട്ട് യുവാക്കളുടെ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ് ബോളിവുഡ് നടി മലൈക അറോറ.
മാലിദ്വീപിന്റെ മനോഹരമായ അന്തരീക്ഷത്തില്‍ അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് മലൈക ഇന്‍സ്റ്റാഗ്രാം വഴി പുറത്തുവിട്ടത്. കൂട്ടത്തില്‍ മലൈകയുടെ ബിക്കിനി വേഷത്തിലുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി ക്കൊണ്ടിരിക്കുന്നത്. വെള്ളത്തിനടിയില്‍ നിന്നുള്ള ചിത്രങ്ങളും സുഹൃത്തുക്കളുമായി നീന്തിത്തുടിക്കുന്നതിന്റെ ചിത്രവുമെല്ലാം മലൈക ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.