വയനാട്ടില്‍ വീണ്ടും പീഡനം! പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; വിവാഹം കഴിച്ചോളമെന്ന് വാഗ്ദാനവും; ഒടുവില്‍…

Woman shadow with fire flame screen.
വയനാട്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പനമരം സ്വദേശിയായ കൗമാരക്കാരിയാണ് പീഡനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് മാനന്തവാടി സ്വദേശിയായ സിജോ ജോർജിനെ അറസ്റ്റ് ചെയ്തു.

പീഡനത്തിനുശേഷം ഗർഭിണിയായതോടെ പെണ്‍കുട്ടിയെ വിവാഹം ചെയ്യാമെന്ന് ഇയാൾ വാഗ്ദാനം നൽകിയിരുന്നെങ്കിലും യുവാവിന്‍റെ മാതാവ് ഇതിനോടു യോജിച്ചില്ല. ഇതേതുടർന്ന് സിജോ ജീവനൊടുക്കാൻ ശ്രമിച്ചു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പോലീസിന് പീഡനത്തെ സംബന്ധിച്ചു സൂചന ലഭിക്കുന്നത്.

ഡിസംബറിലാണ് കുട്ടി പെണ്‍കുഞ്ഞിനു ജൻമം നൽകിയത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. കുട്ടിയെ കോഴിക്കോടുള്ള അനാഥാലയത്തിൽ പാർപ്പിച്ചിരിക്കുകയാണ്.

Related posts