ആലക്കോട്: രയരോം പുഴയോരത്ത് കൂട്ടത്തോടെ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതില്‍ പിന്നില്‍ മയക്കിമരുന്ന് ഗുളികകളെന്ന് സംശയം. പുഴയോരത്ത് മയക്കുമരുന്നു ഗുളികകള്‍ എന്നു സംശയിക്കുന്ന നിരവധി ഗുളികകള്‍ കൂട്ടിയിട്ട് കത്തിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രണ്ട് ദിവസമാണ് രയരോംപുഴയില്‍ വ്യാപകമായി മത്സ്യം ചത്തുപൊങ്ങിയത്. രണ്ടുകിലോ തൂക്കംവരെയുള്ള മീനുകള്‍ ചത്തുപൊങ്ങിയിരുന്നു. എന്നാല്‍ കടുത്ത വേനല്‍ ചൂടില്‍ മീനുകള്‍ ചത്തുപൊങ്ങുന്നതായാണ് അന്ന് കരുതിയത്.
പ്രദേശവാസിയും പൊതു പ്രവര്‍ത്തകനുമായ അശോകന്‍ രയരോം പുഴയോരത്ത് നടത്തിയ തെരച്ചിലിലാണ് വ്യാപകമായി പുഴയോരത്ത് രണ്ടിടത്തായി മയക്കുമരുന്നു ഗുളികകള്‍ എന്നു സംശയിക്കുന്ന മരുന്നുകള്‍ കത്തിച്ചുകളഞ്ഞതായി കണ്ടെത്തിയത്. വിറക് ഉപയോഗിച്ച് തീ കൂട്ടിയാണ് ഗുളികകള്‍ കത്തിച്ചിരിക്കുന്നത്. ഇതില്‍ പലതും കത്താത്ത നിലയിലാണ്. പുഴയോരത്ത് ഇത്രയധികം ഗുളികകള്‍ കൂട്ടിയിട്ട് കത്തിക്കണമെങ്കില്‍ കാലാവധി കഴിഞ്ഞ ഗുളികള്‍ ആയിരിക്കാമെന്നാണ് നിഗമനം.
ഇടനിലക്കാരോ മറ്റോ വില്‍പനക്കെത്തിച്ച മയക്കുമരുന്ന ഗുളികളായിരിക്കാം എന്ന സംശയത്തിന് പ്രാധാന്യം ഏറുകയാണ്. ചത്തുപൊങ്ങിയ മീനുകളുടെ വയറ്റില്‍ ചുവപ്പ്‌നിറം ബാധിച്ചിരുന്നു. ഇത് കനത്തചൂടില്‍ അല്ല മീന്‍ ചത്തുപൊങ്ങിയത് എന്ന നിഗമനത്തിലെത്തിക്കുന്നു. പുഴയോരത്ത് നശിപ്പിച്ച ഗുളികകള്‍ വെള്ളത്തിലും കലര്‍ന്നതുമൂലമാവാം മീനുകള്‍ ചത്തുപൊങ്ങിയത്. ഇക്കാര്യത്തില്‍ കര്‍ശനമായ പരിശോധനകള്‍ ആവശ്യമാണ.്