രാത്രി ഗതാഗതത്തിനും കാട്ടാനകള്‍ ഭീഷണിയാകുന്നു

knr-aanaകേളകം: വനമേഖലയില്‍ നിന്നും ജനവാസ കേന്ദ്രങ്ങളിലെത്തുന്ന കാട്ടാനകള്‍ റോഡുകളിലേക്കും ഇറങ്ങുന്നത് നാട്ടുകാരെയും വാഹനയാത്രക്കാരെയും ഭീതിയിലാക്കുന്നു. കേളകം, കണിച്ചാര്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ചുള്ള ചീങ്കണ്ണിപ്പുഴയക്കു സമീപമുള്ള റോഡിലും സമീപത്തെ കൃഷിയിടങ്ങളിലും രാത്രിയില്‍ കാട്ടാനകള്‍ തമ്പടിക്കുന്നത് പതിവായിയിരിക്കുകയാണ്.    കാട്ടാനകളില്‍ നിന്നും പലപ്പോഴും കാല്‍നടയാത്രികരും വാഹനയാത്രികരും തലനാരിഴയക്കാണ് രക്ഷപ്പെട്ടത്.   വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ പ്രകോപിതരാകുന്ന ആനകള്‍ വാഹനങ്ങളെ പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ ദിവസം പാലത്തിങ്കല്‍ തങ്കച്ചന്‍, സജി, ബെസി, ഉള്ളാ ഹയില്‍ ഗ്രെസണ്‍, തോമസ്, പുളിക്കല്‍ ശിവന്‍കുട്ടി, മുഞ്ഞനാട്ട് തോമസ്, ദേവസ്യ, തയ്യില്‍ ഷിനോജ്, അയി ലക്കുന്നേല്‍ തോമസ്, തുരി ത്തിക്കാട്ട് സോജന്‍, എന്നിവരുടെ കൃഷിയിടങ്ങളിലിറങ്ങിയ ആനക്കൂട്ടം കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിച്ചിരുന്നു. വീടുകളുടെ മുറ്റത്തു പോലും ആനക്കൂട്ടം എത്തുന്നതു കാരണം ജനങ്ങള്‍ കടുത്ത ഭീതിയിലാണ്.

Related posts