അഞ്ചല്‍: നെട്ടയം രാമഭദ്രന് കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികള്‍ ആയുധങ്ങളുമായി രക്ഷപെട്ട വാഹനങ്ങള്‍ സംശയാസ്പദമായി സിബിഐ അന്വേഷണസംഘം പിടിച്ചെടുത്തു. കേസിലെ ആറാം പ്രതിയായ മുനീറിന്റെ നേതൃത്വത്തില്‍ ഇളമാടുനിന്നും അഞ്ചലിലേക്കും തുടര്‍ന്ന് കൊലപാതകം നടത്തുന്നതിനും ഉപയോഗിച്ച വാഹനങ്ങളെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവ പിടിച്ചെടുത്തത്. 2010 ഏപ്രില്‍ 10നാണ് കോണ്‍ഗ്രസ് നേതാവായ രാമഭദ്രനെ ഒരുസംഘം വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ലോക്കല്‍ പോലീസ് 16 പേരെ അറസ്റ്റ് ചെയ്യുകയും മൂന്ന് വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
രാമഭദ്രന്റെ കൊലപാതകം വാഹനങ്ങള്‍ പിടിച്ചെടുത്തു
