ന്യൂഡല്‍ഹി: ഐസിസി ട്വന്റി-20 റാങ്കിംഗില്‍ ബാറ്റ്സ്മാന്മാന്മാരുടെ പട്ടികയില്‍ വിരാട് കോഹ്ലി ഒന്നാമത്. ഓസീസ് താരം ആരോണ്‍ ഫിഞ്ചിനെ പിന്തള്ളിയാണ് കോഹ്ലി നേട്ടം സ്വന്തമാക്കിയത്. ട്വന്റി20 ലോകകപ്പില്‍ നാലു മത്സരങ്ങളില്‍ നിന്നു 92 റണ്‍സ് ശരാശരിയില്‍ 184 റണ്സടിച്ചുകൂട്ടിയതാണ് കോഹ്ലിയെ ഒന്നാമതെത്തിച്ചത്. ടീമുകളില്‍ ഇന്ത്യ ഒന്നാം റാങ്ക് നിലനിര്‍ത്തി. ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിനെ പിന്തള്ളി വിന്‍ഡീസിന്റെ സാമുവല്‍ ബദ്രിയാണ് ഒന്നാമത്. അശ്വിന് മൂന്നാം സ്ഥാനത്താണ്.
റാങ്കിംഗില്‍ കോഹ്ലിയും ഇന്ത്യയും നമ്പര്‍ വണ്‍
