റിക്കാര്‍ഡ് മുറെ

sp-muray ലണ്ടന്‍: ക്വീന്‍സ് ക്ലബ്ബ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ബ്രിട്ടന്റെ ആന്‍ഡി മുറെയ്ക്കു റിക്കാര്‍ഡ്. ഫൈനലില്‍ കാനഡയുടെ മിലോ റോണിക്കിനെ 6-7 (5-7), 6-4, 6-3ന് കീഴടക്കി മുറെ ക്വീന്‍സ് ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പ് ഏറ്റവും കൂടുതല്‍ തവണ നേടുന്ന ആദ്യ താരമായി. മുറെ അഞ്ചാം തവണയും ചാമ്പ്യനാകുന്നത്. ക്വീന്‍സ് ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പ് അഞ്ചു തവണ നേടുന്ന ആദ്യത്തെ കളിക്കാരനാണ് മുറെ. ജോണ്‍ മക്കന്‍റോ, ആന്‍ഡി റോഡിക്, ലെന്റണ്‍ ഹെവിറ്റ്, റോയി എമേഴ്‌സണ്‍, ബോറിസ് ബെക്കര്‍ എന്നിവരുടെ നാലു കിരീടങ്ങളുടെ റിക്കാര്‍ഡാണ് മുറെ മറികടന്നത്.

Related posts