റിയാദില്‍ നിന്നു നാട്ടിലേക്ക് തിരിച്ച യുവാവിനെ കാണാനില്ലെന്ന് പിതാവിന്റെ പരാതി;കോഴിക്കോട് എത്തിയതായി വാട്‌സ്ആപ്പ് സന്ദേശം

KTM-MISSINGമാവേലിക്കര: റിയാദില്‍ നിന്നു നാട്ടിലേക്കു തിരിച്ച യുവാവിനെ കാണാതായെന്നു പിതാവിന്റെ പരാതി. കുറത്തികാട് അരവിന്ദ് ഭവനത്തില്‍ അജയകുമാറാണു റിയാദില്‍ നിന്നും നാട്ടിലേക്കു മടങ്ങിയ മകന്‍ ഷൈനിനെ (23) കാണാതായെന്നു കാണിച്ചു ഇ- മെയില്‍ മുഖേന പൊലീസിനു പരാതി നല്‍കിയത്. കഴിഞ്ഞ ഒന്‍പതിനു മലപ്പുറം, കോഴിക്കോട് മേഖലയിലുള്ള ഏതാനം സുഹൃത്തുക്കള്‍ക്കൊപ്പമാണു ഷൈന്‍ നാട്ടിലേക്കു പോയത്. എന്നാല്‍ ഇതുവരെ നാട്ടിലെ വീട്ടില്‍ എത്തിയിട്ടില്ലെന്നും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും പിതാവ് അയച്ചു നല്‍കിയ പരാതിയില്‍ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ കുറത്തികാട് പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ താന്‍ കേരളത്തിലെത്തിയെന്നും ഇപ്പോള്‍ കോഴിക്കോട്ടാണെന്നും വാട്‌സ് ആപ്പിലൂടെ ഷൈന്‍ അറിയിച്ചതായി പൊലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഷൈനിനെക്കുറിച്ചു പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. ഷൈന്‍ കേരളത്തി െലത്തിയിട്ടുണ്ടോയെന്നു പരിശോധിക്കാന്‍ പൊലീസ് ശ്രമം തുടങ്ങി.

Related posts