റൊണാള്‍ഡോയുടെ പേരില്‍ ജന്മനാട്ടില്‍ വിമാനത്താവളം

sp-ronaldoലിസ്ബണ്‍: പോര്‍ച്ചുഗലിന് കന്നി യുറോ കപ്പ് കിരീടം സമ്മാനിച്ച സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോടുള്ള ആദര സൂചകമായി ജന്മനാടായ മദീര ദ്വീപിലെ വിമാനത്താവളത്തിനു അദ്ദേഹത്തിന്റെ പേര് നല്‍കുന്നു. മദീര അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേരാണ് “മദീര ക്രിസ്റ്റാനോ റൊണാള്‍ഡോ’ എന്നു പുനര്‍നാ മകരണം ചെയ്യുന്നത്. മദീരയുടെ പ്രസിഡന്റ് മിക്വല്‍ അല്‍ബുക്വെര്‍ക്വ ഇക്കാര്യം സ്ഥിരീകരിച്ചു.

നേരത്തെ, മദീരയില്‍ റൊണാള്‍ഡോയുടെ പൂര്‍ണകായ വെങ്കല പ്രതിമ ആരാധകര്‍ സ്ഥാപിച്ചിരുന്നു. പിന്നാലെ മദീരയുടെ തലസ്ഥാന നഗരമായ ഫണ്‍ചലിലെ മ്യൂസിയത്തിന്റെയും ഒരു പ്രമുഖ ഹോട്ടലിന്റെയും പേരും റൊണാള്‍ഡോ എന്നു പുനര്‍നാമകരണം ചെയ്തിരുന്നു.

Related posts