ബര്‍ലിന്‍: പൂര്‍ണമായും റോബോട്ടുകള്‍ നിര്‍മിച്ച സ്പോര്‍ട്ട് ഷൂസ് അഡിഡാസ് അടുത്ത വര്‍ഷം മുതല്‍ ജര്‍മന്‍ വിപണിയിലെത്തിക്കും. ഇരുപതു വര്‍ഷമായി ജര്‍മനിയില്‍ അഡിഡാസ് ഷൂസ് നിര്‍മിക്കുന്നില്ല. പ്രൊഡക്ഷന്‍ യൂണിറ്റുകള്‍ പൂര്‍ണമായി വിദേശ രാജ്യങ്ങളിലാണ്, കൂടുതലും ഏഷ്യന്‍ രാജ്യങ്ങളില്‍.
ഉത്പാദനം ജര്‍മനിയിലേക്ക് തിരിച്ചെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണു യന്ത്ര മനുഷ്യരുടെ സേവനം ഉപയോഗപ്പെടുത്തുന്നത്. ഇതിനായി തെക്കന്‍ ജര്‍മനിയില്‍ പുതിയ പ്ലാന്റും നിര്‍മിക്കുന്നു. 4600 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് പ്ലാന്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നിലവില്‍ ഏറെക്കുറെ പൂര്‍ണമായി കൈക്കൊണ്ടാണ് ഏഷ്യന്‍ രാജ്യങ്ങളില്‍ ഷൂസ് നിര്‍മിച്ചുവരുന്നത്. ഇത് പൂര്‍ണമായി യന്ത്രവത്കരിക്കാനാണു അഡിഡാസിന്റെ ശ്രമം.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍