ഫോര്‍ കെ സ്റ്റുഡിയോസിന്റെ ബാനറില്‍ പി. വാസു തിരക്കഥയെഴുതി സംവിധാനം ചെയ്ത റൗഡി മാപ്പിളൈ പ്രദര്‍ശനത്തിനെത്തുന്നു. മോഹന്‍ ബാബു നിര്‍മിച്ച ഈ ചിത്രം ശ്രീസെന്തില് പിക്ചേഴ്സ് പി.ജി. രാജേഷ് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നു.
നാഗാര്‍ജുന, മംമ്താ മോഹന്‍ദാസ്, വിഷ്ണു, നാസര്‍, നെപ്പോളിയന് തുടങ്ങിയ പ്രശസ്ത താരങ്ങള്‍ ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ അണിനിരക്കുന്നു. മംമ്ത ഈ ചിത്രത്തിലൂടെ പ്രേക്ഷകരെ അദ്ഭുതപ്പെടുത്തുകയും ആനന്ദിപ്പിക്കുകയും ആവേശഭരിതരാക്കുകയയും ചെയ്യുമെന്നുറപ്പ്. സംഗീതം കീരവാണി. അമ്പരപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളും കോരിത്തരിപ്പിക്കുന്ന പ്രണയരംഗങ്ങളും ഈ ചിത്രത്തെ പ്രിയപ്പെട്ടതാക്കുന്നു.
-ദേവസിക്കുട്ടി