അമ്പെയ്ത്ത് ലോകകപ്പ്: പതിനാല് വർഷത്തിന് ശേഷം ചരിത്ര നേട്ടവുമായി ഇന്ത്യ
ഷാങ്ഹായ്: ചൈനയിൽ നടക്കുന്ന അന്പെയ്ത്ത് ലോകകപ്പ് സ്റ്റേജ് വണ്‍ മത്സരത്തിൽ ചരിത്ര നേട്ടം കുറിച്ച് ഇന്ത്യയുടെ പുരുഷ ടീം. റികർവ് ടീം വിഭാഗത്തിൽ ഒളിന്പിക് ചാന്പ്യന്മാരും ഒന്നാം റാങ്കുകാരുമായ കൊറിയയെ 5-1ന് തോൽപ്പിച്ച് 14 വർഷത്തിനുശേഷം ആദ്യമായി സ്വർണമെഡൽ നേടി. തരുണ്‍ദീപ് റായി, ധീരജ് ബൊമ്മദേവര, പ്രവീണ്‍ ജാദവ് എന്നിവരടങ്ങിയ ടീമാണ് ശക്തരായ കൊറിയയെ തോൽപ്പിച്ചത്. ലോകകപ്പിൽ ആദ്യമായാണ് ഇന്ത്യൻ പുരുഷന്മാർ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തുന്നത്. വനിതകളുടെ...