ലക്ഷ്വദീപ് സ്വദേശിനി പീഡനത്തിനിരയായ സംഭവം; പിടിയിലാകാത്ത രണ്ടുപേര്‍ക്കായി അന്വേഷണം ഊര്‍ജിതം

peedanamകൊച്ചി: ലക്ഷ്വദ്വീപ് സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ ഇനിയും പിടിയിലാകാത്ത രണ്ടുപേര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തില്‍ അഞ്ചു പേര്‍ക്കെതിരേ യുവതി സെന്‍ട്രല്‍ പോലീസില്‍ പരാതി നല്കിയിരുന്നു. കേസില്‍ ഇന്നലെ മൂന്ന് മിലിട്ടറി ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിരുന്നു. ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശികളായ മുഹമ്മദ് സലീം (28),  മുഹമ്മദ് മിസ്ബാഹ് (28), ഇക്ബാല്‍ ഹുസൈന്‍ (25) എന്നിവരെയാണു സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

കേസിലെ പ്രതി മുഹമ്മദ് സലീമിന്റെ സുഹൃത്തുക്കളായ കണ്ടാലറിയുന്ന രണ്ടുപേര്‍ക്കായാണ് പോലീസ് അന്വേഷണം നടത്തുന്നത്.28 വയസുള്ള ലക്ഷദ്വീപ് സ്വദേശിനിയായ യുവതിയും മുഹമ്മദ് സലീമും ഒരേ നാട്ടുകാരും ചെറുപ്പം മുതല്‍ പരിചയക്കാരുമായിരുന്നു.  യുവതി കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഹെല്‍പ്പറായി ജോലി ചെയ്യുകയായിരുന്നു യുവതി. വിവാഹമോചിതയായിരുന്ന യുവതിയെ യുവതിയെ വിവാഹ വാഗ്ദാനം നല്കി എറണാകുളം സൗത്തിലെ ലോഡ്ജില്‍ കൊണ്ടുവന്നു പീഡിപ്പിച്ചെന്നാണു കേസ്. കഴിഞ്ഞ ജനുവരിയിലാണ് സംഭവം. തുടര്‍ന്ന് യുവതിയുടെ നഗ്‌നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി.

കഴിഞ്ഞ തിങ്കളാഴ്ച്ച സലീം ഇക്കാര്യങ്ങള്‍ പറഞ്ഞ് ഭീഷണിപ്പെടുത്തി യുവതിയെ ലോഡ്ജിലേക്ക് വീണ്ടും വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു.  മുഹമ്മദ് മിസ്ബാഹും പീഡിപ്പിക്കാന്‍ ശ്രമിച്ചതായി യുവതിയുടെ പരാതിയില്‍ പറയുന്നു. ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെ യുവതി ബഹളം വയ്ക്കുകയും ഇവരുടെ ഒപ്പം ഉണ്ടായിരുന്നു ഇക്ബാല്‍ ഹുസൈന്റെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് എടുത്തുകൊണ്ട്് ഓടി  രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇക്ബാല്‍ ഹുസൈന്‍ യുവതിയുടെ ഹോസ്റ്റലിലെത്തി മര്‍ദിച്ചശേഷം സര്‍ട്ടിഫിക്കറ്റ് തിരിച്ചുവാങ്ങുകയായിരുന്നു. ഇക്ബാല്‍ ഹുസൈനെതിരെ യുവതിയെ മര്‍ദിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.

Related posts