പേരൂര്‍ക്കട: ലഹരിവസ്തുക്കള്‍ ഉപയോഗിച്ചുവന്ന അഞ്ചംഗസംഘത്തെ വാറ്റുപകരണങ്ങള്‍ ഉള്‍പ്പെടെ വട്ടിയൂര്‍ക്കാവ് പോലീസ് പിടികൂടി. വട്ടിയൂര്‍ക്കാവ് സ്വദേശികളായ അരവിന്ദ്, ഷാരോണ്‍, വിഷ്ണു, അമല്‍, ഷിബിന്‍ എന്നിവരാണ് പിടിയിലായത്. നെട്ടയം ആദിത്യാ നഗറിനു സമീപം കഞ്ചാവുവലിച്ചുകൊണ്ടിരിക്കവെയാണ് ഇവര്‍ കസ്റ്റഡിയിലായത്.
പരിശോധനയില്‍ ഇവരില്‍നിന്ന് 200 ഗ്രാം വരുന്ന കഞ്ചാവും അതു വലിക്കാനുപയോഗിച്ച ഉപകരണങ്ങളും പിടികൂടി. കുഴലുകള്‍ ഘടിപ്പിച്ച പ്ലാസ്റ്റിക് ബോട്ടിലുകള്‍, സ്പ്രേ കുപ്പി, തൈലം, ഗുളികകള്‍ എന്നിവയാണ് പിടികൂടിയത്. വട്ടിയൂര്‍ക്കാവിലും നെട്ടയത്തും കഞ്ചാവ് സംഘങ്ങള്‍ വ്യാപകമായ സാഹചര്യത്തില്‍ പോലീസ് പട്രോളിംഗ് ശക്തമാക്കാനാണ് തീരുമാനം. കസ്റ്റഡിയിലെടുത്തവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.