ലാന്‍ഡിംഗിനിടെ എയര്‍ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു

air-indiaമുംബൈ: മുംബൈ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ എയര്‍ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. നാഗ്പുരില്‍ നിന്നു മുംബൈയ്ക്കു പുറപ്പെട്ട എയര്‍ഇന്ത്യ 630 എന്ന വിമാനത്തിന്റെ ടയറാണു പൊട്ടിത്തെറിച്ചത്. ചൊവ്വാഴ്ച രാത്രി 10.45 നായിരുന്നു സംഭവം. 160 യാത്രക്കാരാണു വിമാനത്തില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ യാത്രക്കാരില്‍ ചിലര്‍ക്ക് സാരമായ പരിക്കേറ്റതായും എയര്‍ഇന്ത്യ അധികൃതര്‍ അറിയിച്ചു.

Related posts