‘ചി​ല്ല​റ’ പ്ര​ശ്നം ഇനിയില്ല; കെ​എ​സ്ആ​ർ​ടി​സി​യും സ്മാ​ർ​ട്ട് ആ​കു​ന്നു; ജ​നു​വ​രി മു​ത​ൽ ബ​സി​ൽ ഡി​ജി​റ്റ​ൽ പേ​യ്മെ​ന്‍റ്

തി​രു​വ​ന​ന്ത​പു​രം: ബ​സ് യാ​ത്രി​ക​ർ​ക്ക് ഏ​റെ ത​ല​വേ​ദ​ന​യാ​യി​രു​ന്ന “ചി​ല്ല​റ’ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നൊ​രു​ങ്ങി കെ​എ​സ്ആ​ർ​ടി​സി.

ജ​നു​വ​രി മു​ത​ൽ കെ​എ​സ്ആ​ർ​ടി​സി​യി​ൽ ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ടി​ന് സൗ​ക​ര്യ​മൊ​രു​ക്കാ​നു​ള്ള ന​ട​പ​ടി അ​ധി​കൃ​ത​ർ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.

മു​ഴു​വ​ന്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളി​ലും ഇ​ത് ന​ട​പ്പാ​ക്കാ​നാ​ണ് പ​ദ്ധ​തി. യാ​ത്ര​ക്കാ​രി​ല്‍ നി​ന്ന് ടി​ക്ക​റ്റി​ന്‍റെ പ​ണം നേ​രി​ട്ട് വാ​ങ്ങു​ന്ന​തി​നൊ​പ്പം ഡി​ജി​റ്റ​ലാ​യും ടി​ക്ക​റ്റ് ചാ​ര്‍​ജ് സ്വീ​ക​രി​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കു​ന്ന​ത്.

ട്രാ​വ​ല്‍, ക്രെ​ഡി​റ്റ്, ഡെ​ബി​റ്റ് കാ​ര്‍​ഡു​ക​ള്‍ വ​ഴി​യും ഗൂ​ഗി​ള്‍​പേ, ക്യൂ ​ആ​ര്‍ കോ​ഡ് എ​ന്നി മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ​യും ടി​ക്ക​റ്റ് ചാ​ര്‍​ജ് ന​ല്‍​കാ​നാ​കും. ടി​ക്ക​റ്റ് ഡി​ജി​റ്റ​ലാ​യി ഫോ​ണി​ല്‍ ല​ഭി​ക്കും.

ഇ​തി​നൊ​ക്കെ സം​വി​ധാ​ന​മു​ള്ള ആ​ന്‍​ഡ്രോ​യ്ഡ് ടി​ക്ക​റ്റ് മെ​ഷീ​നും ആ​പ്പു​മു​ണ്ടാ​കും. പ​ദ്ധ​തി​ക്ക് ‘ച​ലോ ആ​പ്’ എ​ന്ന സ്വ​കാ​ര്യ ക​മ്പ​നി​യു​മാ​യാ​ണ് ക​രാ​ര്‍. ആ​പ്പി​ലൂ​ടെ ബ​സ് ട്രാ​ക്ക് ചെ​യ്യാ​നും സം​വി​ധാ​ന​മു​ണ്ടാ​കും.

ആ​പ്പ് വ​രു​ന്ന​തോ​ടെ യാ​ത്ര​ക്കാ​രു​ടെ സ​മീ​പ​മു​ള്ള ബ​സും വാ​ഹ​ന​ത്തി​ലെ തി​ര​ക്കും മ​റ്റും യാ​ത്ര​ക്കാ​ര്‍​ക്ക് മു​ന്‍​കൂ​ട്ടി അ​റി​യാ​ന്‍ സൗ​ക​ര്യ​മു​ണ്ടാ​കും.

സ​മീ​പ​മു​ള്ള ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ളും ഒ​രോ കേ​ന്ദ്ര​ത്തി​ലും ബ​സു​ക​ള്‍ എ​ത്തു​ന്ന സ​മ​യ​വു​മെ​ല്ലാം ആ​പ്പി​ലൂ​ടെ മ​ന​സ്സി​ലാ​ക്കാം.

ഡി​സം​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ ട്ര​യ​ല്‍ ആ​രം​ഭി​ക്കും. യാ​ത്ര​ക്കാ​രു​ടെ ഏ​റെ​നാ​ളാ​യു​ള്ള ആ​വ​ശ്യ​ത്തി​നാ​ണ് ഇ​തോ​ടെ പ​രി​ഹാ​ര​മാ​വു​ന്ന​ത്.

Related posts

Leave a Comment