ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ദേശീയ പതാക റിട്രീറ്റ് സെറിമണി നടക്കുന്ന വാഗ അതിര്‍ത്തിയില്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്) സ്ഥാപിക്കും. പാക് നഗരമായ ലാഹോറില്‍നിന്നുപോലും കാണാവുന്ന അത്രവലിയ പതാകയാണ് ഇവിടെ സ്ഥാപിക്കുക. 350 അടി ഉയരമാണ് പതാകയ്ക്കുള്ളത്.
വാഗ അതിര്‍ത്തിയിലെ റിട്രീറ്റ് സെറിമണിക്ക് സാക്ഷ്യംവഹിക്കാനെത്തുന്നവര്‍ക്കുള്ള ഇരിപ്പിടം വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ബിഎസ്എഫ് കൂറ്റന്‍ ത്രിവര്‍ണ പതാക സ്ഥാപിക്കാനൊരുങ്ങുന്നത്. നിലവില്‍ 7000 ഇരിപ്പിടങ്ങളാണിവിടെയുള്ളത്. ഇത് 20,000 ആക്കാനാണ് പദ്ധതി. സീറ്റ് ബുക്കിംഗ് ഓണ്‍ലൈനിലൂടെ നടത്താനും ബിഎസ്എഫ് തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്.