നടി ലിയോണ അടുത്ത ചിത്രത്തില്‍ അമ്മയായി അഭിനയിക്കുന്നു. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ഒമ്പതു വയസുള്ള കുട്ടിയുടെ അമ്മയായിട്ടാണ് ലിയോണ അഭിനയിക്കുന്നത്. ഈ കഥാപാത്രത്തെ തെരഞ്ഞെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ലെന്ന് ലിയോണ പറയുന്നു. ചിത്രത്തില്‍ വളരെ ബോള്‍ഡായ, ആരെയും ആശ്രയിക്കാതെ മകളെ സംരക്ഷിക്കുന്ന ട്രീസ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അവര്‍ ഒരു ഡോക്ടറാണ്. കഥ കേട്ടപ്പോള്‍ തന്നെ ഇതില്‍ അഭിനയിക്കണമെന്ന് തോന്നി. അമ്മവേഷത്തില്‍ അഭിനയിക്കാന്‍ എന്തിനു ശങ്കിക്കണം. വെല്ലുവിളിയുള്ള ആഴത്തിലുള്ള ഒരു കഥാപാത്രമാണ് അവതരിപ്പിക്കാന്‍ പോകുന്നത്- ലിയോണ പറയുന്നു.
മാര്‍ച്ച് രണ്ടിനു ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും. ദൈവതിരുമകളിലൂടെ സിനിമയിലെത്തിയ ബാലതാരം സാറാ അര്‍ജുനാണ് ട്രീസയുടെ മകളായ ആന്‍ മരിയയായി അഭിനയിക്കുന്നത്.