ലിലിക്കയും കുഞ്ഞുങ്ങളും വീണ്ടും

leelaലിലിക്കയെ ഓര്‍ക്കുന്നില്ലേ..? ബ്രസീലില്‍ നിന്നുള്ള ഡാഷ്ഹണ്്ട് ഇനത്തില്‍പെട്ട നായയായ ലിലിക്കയുടെ പ്രസവദൃശ്യങ്ങള്‍ ഒരു മാസം മുമ്പ് പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അഞ്ചു മക്കളെയുമായി സന്തോഷവതിയായി നില്ക്കുന്ന ലിലിക്കയുടെ ചിത്രങ്ങളാണ് ഇന്റര്‍നെറ്റില്‍ വൈറലായിക്കൊണ്്ടിരിക്കുന്നത്. ഫോട്ടോഗ്രാഫറായ അന പൗള ഗ്രില്ലോ തന്നെയാണ് പുതിയ ചിത്രങ്ങളും പകര്‍ത്തിയത്.

മക്കള്‍ക്കു മുന്നില്‍ അഭിമാനത്തോടെ നില്ക്കുന്ന അമ്മയായി ലിലിക്കയെ ചിത്രങ്ങളില്‍ കാണാനാകും. നാലു ആണ്‍കുഞ്ഞുങ്ങളും ഒരു പെണ്‍കുഞ്ഞുമാണ് ലിലിക്കയ്ക്ക്. ഇവയെ അവളുടെ യജമാനന്റെ കൂട്ടുകാര്‍ പിന്നീട് ദത്തെടുത്തു.

Related posts