ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ലോകത്തിലെ ടി വി താരങ്ങളുടെ ആദ്യ പത്തു പേരുടെ ലിസ്റ്റില്‍ ബോളിവുഡിലെ സൂപ്പര്‍സുന്ദരി പ്രിയങ്ക ചോപ്ര ഇടം നേടി. അമേരിക്കന്‍ ചാനലായ എബിസി ടിവിയുടെ ക്വാണ്ടികോയുടെ രണ്ടാം പതിപ്പില്‍ അഭിനയിക്കാന്‍ താരം തീരുമാനിച്ചതോടെയാണ് ഇത്തരമൊരു ബഹുമതി കൂടി താരത്തെ തേടിയെത്തിയത്. ഫോബ്‌സ് മാഗസിനാണ് ഇത്തരമൊരു ലിസ്റ്റ് തയാറാക്കിയിരിക്കുന്നത്.
11 മില്യണ്‍ ഡോളര്‍ പ്രിയങ്ക സമ്പാദിക്കുന്നതായിട്ടാണ് മാഗസിന്‍ പുറത്തുവിട്ടിരിക്കുന്നത്. എട്ടാം സ്ഥാനത്താണ് പ്രിയങ്കയുടെ സ്ഥാനം. പ്രമുഖ ടി വി താരം സോഫിയ വെര്‍ഗാരയാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. 43 മില്യണ്‍ ഡോളറാണ് അവര്‍ സമ്പാദിക്കുന്നത്. ക്വാണ്ടികോയുടെ ആദ്യ പതിപ്പില്‍ പ്രിയങ്ക അഭിനയിച്ചിരുന്നു. രണ്ടാം പതിപ്പിലും താരം അഭിനയിക്കുന്നുണ്ട്. ഇതാണ് പ്രിയങ്കയെ ഫോബ്‌സ് മാഗസിന്റെ ലിസ്റ്റില്‍ ഇടം നേടാന്‍ സഹായിച്ചത്. ഈ മാസം 25മുതല്‍ ക്വാണ്ടികോയുടെ രണ്ടാം പതിപ്പ് എബിസി ടി വി സംപ്രേഷണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.