ലീലയെ വിലക്കി; രഞ്ജിത്തിന്റെ ലീല എന്ന സിനിമയ്ക്കാണ് ഇപ്പോള്‍ വിലക്ക്

leelaവീണ്ടും ഒരു ചിത്രത്തിനുകൂടി വിലക്ക് വന്നിരിക്കുന്നു. രഞ്ജിത്തിന്റെ ലീല എന്ന സിനിമയ്ക്കാണ് ഇപ്പോള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചിത്രം റിലീസിനോട് അടുത്തതോടെയാണ് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലീലയുടെ റിലീസുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് വിതരണക്കാരും തിയറ്റര്‍ ഉടമകളും.

സമരകാലത്ത് ചിത്രീകരണം നടത്തിയതും രഞ്ജിത്ത് അവസാന സിനിമയിലെ കുടിശിഖ തീര്‍ക്കാത്തതുമാണ് വിലക്ക് ഏര്‍പ്പെടുത്താന്‍ കാരണം എന്നാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറയുന്നത്. പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്താല്‍ ചിത്രം റിലീസ് ചെയ്യുന്നതിന് തടസമുണ്ടാവില്ലെന്നും അദ്ദേഹം പറയുന്നു.
സിനിമയുടെ പ്രദര്‍ശനം തടഞ്ഞാല്‍ ലീലയുടെ സിഡി പുറത്തിറക്കി പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ ഓഫീസിന്റെ മുന്നിലിട്ട് കച്ചവടം ചെയ്യുമെന്ന് രഞ്ജിത്ത് പറഞ്ഞു. ഇത്തരം വിലക്കിനെ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Related posts