ന്യൂയോര്‍ക്ക്: യുഎസ് നിയമ സ്കൂളിലെ ഇന്ത്യന്‍ വംശജനായ ഡീന്‍ ലൈംഗിക ആരോപണത്തെ തുടര്‍ന്ന് രാജിവച്ചു. നാല്‍പ്പത്തഞ്ചുകാരനായ സുജിത് ചൗധരിയാണ് അദ്ദേഹത്തിന്റെ എക്‌സിക്യൂട്ടീസ് അസിസ്റ്റന്റിന്റെ പരാതിയെത്തുടര്‍ന്ന് രാജിവച്ചത്.
2014 സെപ്റ്റംബര്‍ മുതല്‍ 2015 മാര്‍ച്ച് വരെയുള്ള കാലഘട്ടത്തില്‍ തനിക്കുനേരെ ലൈംഗികാതിക്രമം നടന്നെന്നാണ് പരാതിക്കാരിയുടെ ആരോപണം. ഡല്‍ഹിയിലാണ് സുജിത് ചൗധരിയുടെ ജനനം. 2014ലാണ് ഡീന്‍ ആയി ചുമതലയേറ്റത്.