ഈരാറ്റുപേട്ട: ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കി ഒമ്പതു വര്‍ഷം കഴിഞ്ഞ് അടച്ച ഫീസ് കുറവാണെന്നു കാണിച്ച് നോട്ടീസ്. കുറവായ തുക ഉടന്‍ അടച്ചില്ലെങ്കില്‍ പുതുക്കിയ നടപടി അസാധുവാക്കുമെന്നാണ് നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കുന്നത്.പാലാ സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ നിന്നാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഈരാറ്റുപേട്ട സ്വദേശിയായ പ്ലാമൂട്ടില്‍ മുഹമ്മദ് ഖാന്‍ 2007-ല്‍ തന്റെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ പാലാ ജോയിന്റ് ആര്‍ടി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കുകയും പുതുക്കുന്നതിനാവശ്യമായ മുഴുവന്‍ ഫീസ് അടയ്ക്കുകയും ലൈസന്‍സ് പുതുക്കി ലഭിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം ലഭിച്ച കത്തില്‍ അമ്പത് രൂപ കുറച്ചാണ് അടച്ചിരിക്കുന്നതെന്നും ഇത് ഓഡിറ്റില്‍ കണ്ടുപിടിച്ചെന്നും കത്തുകിട്ടി ഏഴു ദിവസത്തിനുള്ളില്‍ അമ്പതു രൂപ അടച്ച് രസീത് ഹാജരാക്കിയില്ലെങ്കില്‍ ലൈസന്‍സ് പുതുക്കിയ നടപടി അസാധുവാക്കുമെന്നുമാണ് അഡീഷണല്‍ ലൈസന്‍സിംഗ് അഥോറിറ്റി അയച്ച നോട്ടീസിലുള്ളത്. ഈവിധത്തില്‍ മറ്റ് പലര്‍ക്കും കത്തുകള്‍ ലഭിച്ചിട്ടുണെ്ടന്നാണ് വിവരം.