ലോകത്തിലെ ഏറ്റവും വലിയ ടെലിസ്‌കോപ് ലഡാക്കില്‍!

tel147 കോടി ഡോളര്‍ മുതല്‍മുടക്കി 30 മീറ്റര്‍ ടെലിസ്‌കോപ് (ടിഎംടി) ലഡാക്കിലെ ഹേനലിലേക്ക്! അന്താരാഷ്ട്ര ജ്യോതിനിരീക്ഷണശാലയാണ് ഇതിന്റെ നിര്‍മാണത്തിനു ഇന്ത്യ തെരഞ്ഞെടുത്തെന്ന വിവരം രാജ്യത്തെ ഒരു ദിനപ്പത്രം പുറത്തുവിട്ടു. അന്താരാഷ്ട്ര സംഘം വൈകാതെ ലഡാക്ക് സന്ദര്‍ശിക്കുമെന്നാണ് സൂചന.

നേരത്തെ അമേരിക്കയിലെ ഹവായിയിലുള്ള മൗന കിയ പര്‍വതനിരകളില്‍ ടെലിസ്‌കോപ് സ്ഥാപിക്കാനായിരുന്നു അന്താരാഷ്ട്ര ജ്യോതിനിരീക്ഷണ ബോര്‍ഡിന് ആലോചനയുണ്ടായിരുന്നത്. എന്നാല്‍, ബോര്‍ഡിനു നല്കിയ പെര്‍മിറ്റ് 2015ല്‍ ഹവായ് സുപ്രീം കോടതി റദ്ദാക്കിയത് ടെലിസ്‌കോപിന്റെ നിര്‍മാണകേന്ദ്രം മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. പെര്‍മിറ്റ് ലഭിക്കാനായി ഹവായിയിലെ അധികൃതര്‍ പെര്‍മിറ്റ് വീണ്ടും നേടാന്‍ പരിശ്രമിക്കുന്നുണ്ട്. എന്നാല്‍ കാലതാമസം നേരിടുന്നതിനാല്‍ അന്താരാഷ്ട്ര ജ്യോതിഗവേഷണ ബോര്‍ഡ് പകരം സ്ഥലം തീരുമാനിക്കുകയായിരുന്നു.

ടിഎംടി പദ്ധതിയില്‍ ഇന്ത്യ നേരത്തെ പങ്കാളിയാണ്. ടെലിസ്‌കോപിലെ എഡ്ജ് സെന്‍സറുകളും സാങ്കേതികപരമായ സഹായങ്ങളും ഇന്ത്യയാണ് നല്കുക.

ഹവായിയിലെ പ്രതിസന്ധി വന്നപ്പോള്‍ ഹേനലും ചിലിയുമായിരുന്നു കഴിഞ്ഞ മാസം നടന്ന യോഗത്തില്‍ അവസാന പട്ടികയിലുണ്ടായിരുന്നതെന്ന് ടിഎംടി ഇന്ത്യ പ്രോഗ്രാം ഡയറക്ടര്‍ ബി. ഈശ്വര്‍ റെഡ്ഡി പറഞ്ഞു. ടിഎംടി പദ്ധതിയില്‍ ഇന്ത്യ 22 കോടി ഡോളറിന്റെ നിക്ഷേപം നടത്താനാണ് സാധ്യത.

Related posts