ലോക ബാങ്കിന്റെ സഹായത്തോടെ മൂവാറ്റുപുഴയില്‍ ഹൈടെക് കമ്യൂണിറ്റിഹാള്‍

ekm-communityമൂവാറ്റുപുഴ: അത്യാധുനിക സംവിധാനത്തോടെ നഗരത്തില്‍ ഹൈടെക് കമ്യൂണിറ്റി ഹാള്‍ നിര്‍മിക്കാന്‍ നഗരസഭ ഒരുങ്ങുന്നു. ലോക ബാങ്കിന്റെ സഹായത്തോടെ കെഎലോക ബാങ്കിന്റെ സഹായത്തോടെ മൂവാറ്റുപുഴയില്‍ ഹൈടെക് കമ്യൂണിറ്റിഹാള്‍
സ്ആര്‍ടിസി ജംഗ്ഷനു സമീപം ക്രിമിറ്റോറിയത്തിനു പിന്നിലുള്ള 86 സെന്റ് സ്ഥലത്താണ് കമ്യൂണിറ്റി ഹാള്‍ നിര്‍മിക്കുന്നത്. നിര്‍മാണത്തിനു മുന്നോടിയായി ഇന്നലെ തിരുവനന്തപുരത്തു നിന്നെത്തിയ ബാങ്ക് ഉദ്യോഗസ്ഥരും നഗരസഭാധികൃതരും സ്ഥലം സന്ദര്‍ശിച്ചു.

നിര്‍മാണത്തിനായി രണ്ടുകോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നഗരസഭകള്‍ക്ക് വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് കമ്യൂണിറ്റി ഹാള്‍ നിര്‍മിക്കാന്‍ മൂവാറ്റുപുഴ നഗരസഭയ്ക്കും തുക അനുവദിച്ചത്. ഒരുമാസത്തിനുള്ളില്‍ നിര്‍മാണം ആരംഭിക്കാനാണ് തീരുമാനം. എട്ടുമാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. മിതമായ നിരക്കില്‍ വിവാഹം,സമ്മേളനങ്ങള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കും മറ്റും ഹാള്‍ ജനങ്ങള്‍ക്കു നല്‍കുകയെന്നതാണ് പദ്ധതിയിലൂടെ നഗരസഭ നടപ്പാക്കുന്നത്.

നിലവില്‍ നെഹ്‌റു പാര്‍ക്കിലെ മുനിസിപ്പല്‍ ടൗണ്‍ഹാളാണ് ഇങ്ങനെയുള്ള ആവശ്യങ്ങള്‍ക്കും മറ്റും ഉപയോഗിക്കുന്നത്. എന്നാല്‍ ഇവിടെ ആവശ്യമായ സ്ഥലസൗകര്യമില്ലാത്തതു പലപ്പോഴും ബുദ്ധിമുട്ടിനു കാരണമാകുന്നുണ്ട്. വാഹന പാര്‍ക്കിംഗിനുള്ള സൗകര്യവും കുറവാണ്. എന്നാല്‍, പുതുതായി കമ്യൂണിറ്റി ഹാള്‍ നിര്‍മിക്കുന്നതോടെ ജനങ്ങള്‍ക്കു ഏറെ ഉപകാരപ്രദമാകും. അതിവിശാലമായ പാര്‍ക്കിംഗ് സൗകര്യത്തോടെയാണ് പുതിയതു നിര്‍മിക്കുന്നത്.

നഗരത്തിലെ മറ്റു സ്വകാര്യ ഓഡിറ്റോറിയങ്ങളില്‍ അമിതമായ വാടക ഈടാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നഗരസഭയുടെ നിയന്ത്രണത്തിലുള്ള കമ്യൂണിറ്റി ഹാളിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ജനങ്ങള്‍ക്കു കുറഞ്ഞ നിരക്കില്‍ പ്രയോജനപ്പെടും.

Related posts